സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ
രാജ്യത്തെ ഡാറ്റാ രംഗത്ത് ഒരു ദിവസം ഒരു ജിബി സൗജന്യമായി നല്കി ടെലികോം വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച ജിയോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ രംഗത്തേയ്ക്ക്. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ശരാശരി ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ വിപണിയെ കീഴടക്കിയിരിക്കുന്ന ചൈനീസ് കമ്പനികളെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ നല്കി തിരിച്ചു പിടിക്കാനാണ് മുകേഷ് അംബാനിയുടെ നീക്കം. കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്ഫോണും അതോടൊപ്പം ഡാറ്റയും നല്കുമ്പോള് വിപണിയില്‍ വീണ്ടുമൊരു വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ ഫോണുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കുറഞ്ഞ വിലക്ക് ഫോണുകള്‍ നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഇന്ത്യയില്‍ ഏകദേശം 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനി ഫ്ളെക്സുമായി റിലയന്‍സ് ചര്‍ച്ച തുടങ്ങിട്ടുണ്ട്. വില്‍പ്പന നടത്തിയ ഫോണുകള്‍ക്ക് തകരാര്‍ വന്നാല്‍ അത് സൗജന്യമായി പരിഹരിക്കാനുള്ള സര്‍വീസ് സെന്ററുകളും ഇന്ത്യയൊട്ടാകെ തുടങ്ങും.
https://www.facebook.com/Malayalivartha