100 ശതമാനം ക്യാഷ്ബാക്കുമായി ജിയോയുടെ ന്യൂ ഇയര്‍ ഓഫര്‍
ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അനുസരിച്ച് റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്കാണ് പുതുവത്സര സമ്മാനമായി ജിയോ വാഗ്ദാനം ചെയ്യുന്നത്. 399 രൂപയുടെ ആകര്‍ഷകമായ ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. 399 രൂപക്ക് റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താവിന് 399 രൂപയുടെ അജിയോ കൂപ്പണാണ് ലഭിക്കുക.
1000 രൂപയുടെ ബില്ലിലാണ് ഈ കൂപ്പണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. നിലവിലുള്ള അജിയോ ഓഫറുകള്‍ സ്വന്തമാക്കുമ്പോള്‍ കൂപ്പണ്‍ ഉപയോഗിക്കാനാവും. മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ സെക്ഷനില്‍ ഇത് കാണാനാകും. ഓണ്‍ലൈന്‍ വഴി നടത്തുന്ന പര്‍ച്ചേസിനും കൂപ്പണ്‍ ഉപയോഗിക്കാം. ജനുവരി 31 വരെയാണ് ഓഫര്‍ ലഭിക്കുക.
https://www.facebook.com/Malayalivartha