Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

25-ാം വിവാഹ വാർഷികത്തിന് ഭർത്താവിന്റെ തകർപ്പൻ സമ്മാനം; ഹോളിവുഡ് സംവിധായകൻ സോഹൻ റോയുടെ പത്നി അഭിനി സോഹൻ റോൾസ് റോയ്‌സ് 'കള്ളിനൻ' സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിത

29 DECEMBER 2018 03:47 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സിന്റെ ആദ്യ എസ്.യു.വി മോഡൽ കള്ളിനൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി ഇനി അഭിനി സോഹന് സ്വന്തം. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് മേധാവിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയുടെ ഭാര്യയാണ് അഭിനി സോഹൻ . 25-ാം വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് സോഹൻ റോയ് പത്‌നിക്കായി റോൾസ് റോയ്‌സ് കളിനൻ സമ്മാനമായി നൽകിയത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണ് പുത്തന്‍ എസ് യു വിക്കുള്ള പേര് റോള്‍സ് റോയ്‌സ് നല്‍കിയത്.

ഈ വർഷം ജൂണിലാണ് വാഹനം ബുക്ക് ചെയ്തത്. മുമ്പ് വിപണിയിലും കള്ളിനൻ അവതരിപ്പിച്ചിരുന്നു. 6.95 കോടി രൂപയാണ് ഡൽഹിയിലെ എക്‌സ് ഷോറും വില. പൂർണ്ണമായും കസ്റ്റമൈസ്ഡ് രീതിയിൽ നിർമ്മിച്ച വാഹനം ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും, സൗകര്യങ്ങൾക്കും അനുസൃതമായി നിർമ്മിക്കുന്നതിനാൽ ഇതേ പോലെ മറ്റൊരു വാഹനം ഉണ്ടാകില്ലെന്ന് സാരം. ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് ഈ വർഷം ആദ്യമാണ് കള്ളിനൻ എസ്.യു.വി അവതരിപ്പിച്ചത്. വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാഹനം സ്വന്തമാക്കിയതിന്റെ അഭിമാനത്തിലാണ് അഭിനി സോഹൻ റോയ്.

6.95 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. റോൾസ് റോയ്‌സ് ലക്ഷുറി എസ്യുവി സീരീസിൽ ലക്ഷുറിയുടെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന റോൾസ് റോയ്‌സ് കളിനൻ ലോകത്തെ ആദ്യത്തെ 3-ബോക്‌സ് എസ്യുവി ആണ്.

ഓഫ് റോഡ് ഡ്രൈവും ലക്ഷ്യംവെച്ചുകൊണ്ടാണ് റോൾസ് റോയ്‌സ് തങ്ങളുടെ ലക്ഷുറി എസ്യുവി സീരീസിലെ എറ്റവും പുതിയ മോഡലായ റോൾസ് റോയ്‌സ് കളിനൻ അവതരിപ്പിച്ചിരിക്കുന്നത്. ഓഫ് റോഡിന് പുറമെ, പുല്ല്, മണൽ, മഞ്ഞ് തുടങ്ങി ഏത് പ്രതലത്തിലും റോൾസ് റോയ്‌സ് കളിനൻ സുഖമായി ഓടിക്കാം.

5341 മില്ലി മീറ്റർ നീളവും 2164 മില്ലി മീറ്റരർ വീതിയുമുള്ള കളിനന്റെ വീൽബെയ്‌സ് 3295 മില്ലി മീറ്റർ നീളത്തിലാണ്. സിഗ്നേച്ചർ സൂയിസൈഡ് ഡോറും, ഡുവൽ ടൺ 22 ഇഞ്ച് അലോയ് വീലുകളും കാറിന്റെ പ്രത്യേകതകൾ ആണ്.

ലക്ഷുറിയുടെ അവസാന വാക്കെന്ന് വിശേഷിപ്പാക്കാവുന്ന റോൾസ് റോയ്‌സ് കളിനനിലെ ല്ലൊ സീറ്റിലും മസാജിങ്ങ് ഓപ്ഷൻ ഉണ്ട്. നൈറ്റ് വിഷൻ, വൈൽഡ് ലൈഫ് അലേർട്ട്, പനോരമിക്ക് വ്യൂ, ക്രൂസ് കണ്ട്രോൾ, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ. ഇതിന് പുറമെ പിറകിൽ നിന്നും തുറന്നു വരുന്ന സ്‌പെക്ടേറ്റർ സീറ്റും കാറിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഇവിടെ രണ്ട് കസേരയും ചെറിയ ടേബിളും ഉണ്ടാകും. വ്യൂവിങ്ങ് സ്വീറ്റ് എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.

ഓൾ വീൽ ഡ്രൈവിലുള്ള ആദ്യ റോൾസ് റോയ്‌സാണ് കള്ളിനൻ. ഓൾ വീൽ ഡ്രൈവ് ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. പരമാവധി വേഗം മണിക്കൂറിൽ 250 കിമി. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൻ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനായാസം ഓടും.

വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്‌സുകളില്‍ ഏറ്റവും മികച്ച മോഡലാണിത്. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം.

വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്‌ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്‌പ്ലേ ടി.വി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends