ആപ്പിളിന്റെ വിലകൂടിയ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു
ആപ്പിളിന്റെ വിലകൂടിയ ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ഇതിനായി ആപ്പിളിനുവേണ്ടി ഐഫോണുകള്‍ നിര്‍മ്മിക്കുന്ന തായ്വാന് കമ്പനിയായ ഫോക്സ്കോണ്‍ ഇന്ത്യയില്‍ 2,500 കോടി രൂപ നിക്ഷേപിക്കും. തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിലെ പ്ളാന്റ് വിപുലീകരിക്കാനാണ് നീക്കം. ഇതിലുടെ 25,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് സൂചന. ആപ്പിളിന് ഏറ്റവുമധികം വില്പന വളര്‍ച്ച നല്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. എന്നാല്‍, ലോവര്എന്ഡ് ഫോണുകള്‍ക്കാണ് ഇന്ത്യയില്‍ ഏറെ പ്രിയം.
ഐഫോണ്‍ എക്സ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മോഡലുകളും ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഫോക്സ്കോണിന് ആപ്പിള്‍ നല്‍കിയെന്നാണ് സൂചന. നിലവില്‍ വില കുറഞ്ഞ ഐഫോണ്‍ മോഡലുകളായ എസ്.ഇ., 6എസ് എന്നിവ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. 2019ന്റെ തുടക്കം മുതല്‍ തന്നെ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചേക്കും. തദ്ദേശീയമായി നിര്‍മ്മിക്കുന്നതിലൂടെ, നികുതിഭാരം കുറയുമെന്നും വില താഴുമെന്നും അതുവഴി ഹൈഎന്‍ഡ് മോഡലുകള്‍ക്കും ഇന്ത്യയില്‍ സ്വീകാര്യതയേറുമെന്നും ആപ്പിള്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha