Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിയോയെ തളക്കാന്‍ സൗജന്യ ഒഫറുമായി എയര്‍ ടെല്‍

22 JANUARY 2019 03:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മൊബൈല്‍ താരിഫ് രംഗത്ത് വന്‍ മാറ്റത്തിന് തുടക്കം കുറിച്ച ജിയോയുടെ കടന്നു വരവോടു കൂടി ടെലികോം കമ്പനികളുടെ മത്സരം ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി മാറുകയാണ്. ജിയോയുടെ 1699 രൂപയുടെ 365 ദിവസ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 1.5 ജിബി ഡാറ്റയും ഉപയോഗിക്കാവുന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരുന്നത്. ഇതിന് മറുപടിയായി എയര്‍ടെല്ലും രംഗത്തെത്തി.

റോമിങിലും ലോക്കലിലും രാജ്യത്തിനകത്ത് അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ് എം എസും ഒരു ജിബി ഡാറ്റയും. കൂടാതെ എയര്‍ടെല്‍ ടിവിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജ് കാലാവധിയായ ഒരു വര്‍ഷത്തേക്ക് തീര്‍ത്തും സൗജന്യമായി ലഭിക്കുകയും ചെയ്യും. അണ്‍ലിമിറ്റഡ് കോളുകളുടെ കാര്യത്തില്‍ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്നതാണ് പാക്കേജിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ എയര്‍ടെല്ലിന് മുമ്പെ മത്സരത്തിനിറങ്ങിയ ബി എസ് എന്‍ എല്ലും വോഡഫോണും ഇതിന് സമാനമായ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1312 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് ബി എസ് എന്‍ എല്‍ മുന്നോട്ടു വച്ചിട്ടുള്ളത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 5ജിബി ഡാറ്റയും 1000 എസ് എം എസും ഉള്‍പ്പെടുന്നതാണ് ഓഫര്‍. വോഡഫോണിന്റെ 1499 രൂപയുടെ പാക്കേജ് ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ് എം എസും ഒരു ജിബി ഡാറ്റയും നല്‍കുന്നുണ്ട്. വോഡഫോണിന്റെ പ്ലേ ആപ്പും ഈ കാലയളവില്‍ സൗജന്യമായിരിക്കും. എന്തായാലും ഇന്ത്യന്‍ മൊബൈല്‍ താരിഫ് രംഗത്ത് വന്‍ മാറ്റമാണ് ജിയോയുടെ കടന്നു വരവോടു കൂടി ഉണ്ടായിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends