Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐടി ജീവനക്കാര്‍ക്കായുള്ള ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്ക് വേദിയാകും; ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റില്‍ ആരംഭിക്കും...

04 JULY 2024 04:13 PM IST
മലയാളി വാര്‍ത്ത

ഗെയിമിങ്ങിലൂടെ ബിസിനസ് വിജ്ഞാനവും നൈപുണ്യവും വളര്‍ത്തുന്നതിനായി ഐടി ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്ക് വേദിയാകും. ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റിലാണ് ആരംഭിക്കുക. ടെക്നോപാര്‍ക്കിന്‍റെയും ജിടെക്കിന്‍റെയും സഹകരണത്തോടെ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ്, ഇന്‍റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്‍ (ഏഷ്യ), ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയും ഇതിന്‍റെ ഓര്‍ഗനൈസിംഗ് പാര്‍ട്ണര്‍മാരായും സംസ്ഥാന ഐടി മിഷന്‍ ഏകോപന പങ്കാളിയുമാണ്.

ബിസിനസ് ക്വിസ് ലീഗിന്‍റെ ഡെമോണ്‍സ്ട്രേഷന്‍ സെഷന്‍ ടെക്നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ നടന്നു. ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി, ജി ടെക് സിഇഒ ഈപ്പന്‍ ടോണി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ഐടി കമ്പനികളെ പ്രതിനിധീകരിച്ച് ടീമുകള്‍ ക്വിസില്‍ പങ്കെടുത്തു. ആദിഷ് ജൂബില്‍ സി, വൈശാഖ് എസ് എന്നിവരടങ്ങിയ ജെന്‍ റോബോട്ടിക്സ് ടീം ജേതാക്കളായി. സ്നേഹജ് ശ്രീനിവാസ് ക്വിസ് സെഷന്‍ നയിച്ചു. ഐടി ജീവനക്കാരുടെ നിരീക്ഷണം, വിശകലന വൈദഗ്ധ്യം, ലോജിക്കല്‍ റീസണിംഗ്, ലാറ്ററല്‍ തിങ്കിംഗ്, ടൈം മാനേജ്മെന്‍റ്, തീരുമാനങ്ങള്‍ എടുക്കല്‍, പ്രശ്നപരിഹാരം തുടങ്ങിയ കഴിവുകള്‍ വളര്‍ത്തുകയും അത് തൊഴില്‍ ഉല്‍പ്പാദനക്ഷമതയിലേക്ക് പ്രയോജനപ്പെടുത്താനുമാണ് ബിസിനസ് ക്വിസ് ലീഗ് ലക്ഷ്യമിടുന്നത്.

ആറു മാസം നീളുന്നതാണ് ലീഗ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ 15 ഇനങ്ങളുള്ള മൂന്ന് ക്വിസ് ലീഗുകള്‍ നടക്കും. തിരുവനന്തപുരം മേഖലയിലെ മത്സരങ്ങള്‍ക്ക് ടെക്നോപാര്‍ക്ക് വേദിയാകും. ഓരോ ലീഗിലും 5 ഇവന്‍റുകളാണുള്ളത്. ലീഗില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്ക് പ്രമോഷണല്‍ ഇവന്‍റുകളായി നടത്തുന്ന 25 ഓണ്‍ലൈന്‍ ക്വിസുകളില്‍ പങ്കെടുക്കാം. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്വിസിങ് സ്ഥാപനമായ ക്യു ഫാക്ടറി നോളജ് സര്‍വീസസാണ് ക്വിസ് അവതരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (7 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (8 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (10 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends