Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജിയോ വരിക്കാർ ഞെട്ടാൻ തയ്യാറായിക്കോളൂ; ഇനി മുതൽ റീച്ചാർജ്ജ്‌ ചെയ്യുന്ന പണം തിരികെ ലഭിക്കും

16 JANUARY 2018 05:53 PM IST
മലയാളി വാര്‍ത്ത

ഫോൺ റീചാർജ് ചെയ്യാനായി മാസം തോറും എത്രയോ രൂപയാണ് നാം ചിലവഴിക്കുന്നത് എന്നാൽ ഇതെല്ലം തിരിച്ചു കിട്ടിയാൽ എങ്ങനെ ഇരിക്കും?......സംശയിക്കണ്ട...അത്തരത്തിലൊരു കിടിലൻ ഓഫറുമായാണ് ജിയോ എത്തിയിക്കുന്നത്. എല്ലാ തവണയും പോലെ ഇത്തവണയും ജിയോ വരിക്കാരെ നിരാശരാക്കാതെ ഒരതുഗ്രൻ ഓഫർ അവതരിപ്പിച്ചു കൊണ്ടാണ് ജിയോ 2018 നെ വരവേൽക്കുന്നത്.

398 നു മുകളിലുള്ള തുകയ്ക്ക് റീച്ചാർജ്ജ്‌ ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുക തിരിച്ചു നല്‍കും. 398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും.

എന്നാൽ ' മൈ ജിയോ ' ആപ്പ് വഴി റീച്ചാർജ്ജ്‌ ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാന്‍ കഴിയുക. ജനുവരി 16 മുതല്‍ 31 വരെ വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. അതേസമയം, ആമസോണ്‍ പേ വഴി ജിയോ റീചാര്‍ജ് ചെയ്താല്‍ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോൾ പുതിയ വരിക്കാര്‍ക്ക് 50 രൂപയും നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് തുകയായി ലഭിക്കും.

മൊബിക്യുക്ക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയാണ് ക്യാഷ്ബാക്ക്. ഇതു കൂടാതെ നേരത്തെ 199 രൂപയ്ക്ക് 28 ജിബി നല്‍കിയിരുന്ന പ്ലാന്‍ 149 രൂപയായി കുറച്ചു. ദിവസം 1ജിബ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കും. കൂടാതെ 399 രൂപ പ്ലാന്‍ 349 രൂപയായി കുറച്ചു. 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.

459 രൂപയുടെ പ്ലാന്‍ 399 രൂപയായും കുറച്ചു. 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ. 499 രൂപ പ്ലാന്‍ 449 രൂപയായാണ് കുറച്ചത്. 91 ദിവസത്തേക്ക് 91 ജിബി ഡേറ്റ. ദിവസം ഒരു ജിബി ഡേറ്റ പ്ലാനുകള്‍ക്കെല്ലാം 50 രൂപയാണ് വെട്ടിക്കുറച്ചത്.

ഇതു കൂടാതെ ഒരു ജിബിയ്ക്ക് നാല് രൂപ എന്ന നിരക്കില്‍ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക പ്ലാനുകളും ജിയോ അവതരിപ്പിച്ചു. ജനുവരി ഒൻപതു മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (8 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (17 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (24 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (39 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends