Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...


നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം


പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...


തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...

ഇനി മിന്നൽ വേഗം ! ; മൂന്നാം തലമുറ R15 V3.0 നെ വരവേൽക്കാൻ തയ്യാറായി വാഹന പ്രേമികൾ

29 JANUARY 2018 04:59 PM IST
മലയാളി വാര്‍ത്ത

പുതിയ R15 V3.0 ബൈക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യമഹ. വരവിന് മുന്നോടിയായി പുതിയ യമഹ R15 V3.0 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഔദ്യോഗിക വരവിന് മുൻപായി മൂന്നാം തലമുറ R15 V3.0 ബൈക്കിന്‍റെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. R15 ന്‍റെ അവതരണം ഉടൻ തന്നെയുണ്ടാകുമെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. 2018 ഫെബ്രുവരി മാസം പുതിയ R15 V3.0 മോട്ടോര്‍സൈക്കിളിനെ യമഹ വിപണിയില്‍ അവതരിപ്പിക്കും.

5,000 രൂപയാണ് യമഹ R15 V3.0 യുടെ ബുക്കിംഗ് തുക. അവതരണത്തിന് പിന്നാലെ മോട്ടോര്‍സൈക്കിളിന്റെ വിതരണം ആരംഭിക്കുമെന്നാണ് സൂചന.

R15 V3.0 ഇന്ത്യൻ പതിപ്പിൽ അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പകരം നിലവിലുള്ള ടെലിസ്കോപിക് ഫോർക്കുകളാണ് നൽകിയിരിക്കുന്നത്. എബിഎസ് ഫീച്ചറും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കില്ലെന്നാണ് സൂചന.

IRC ടയറുകളിലാണ് R15 V3.0 യുടെ രാജ്യാന്തര പതിപ്പ് ഒരുങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ വരവില്‍ എംആര്‍എഫ് ടയറുകളായിരിക്കും മോട്ടോർസൈക്കിളിൽ ലഭ്യമാവുക.

ഇന്ത്യൻ മോഡലിൽ സ്ലിപ്പർ ക്ലച്ചിന്‍റെ അഭാവവും ഉണ്ടായേക്കാം. ഏറെ അഗ്രസീവ് ലുക്ക് പകരുന്ന ഡിസൈൻ ശൈലിയാണ് ബൈക്കിൽ പിന്തുടർന്നിരിക്കുന്നത്.

മറ്റൊരു പ്രധാന ഹൈലേറ്റ് എന്നുപറയാൻ പുതിയ 155.1സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ്. 19.04ബിഎച്ച്പിയും 14.7എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സും ഇടംതേടിയിട്ടുണ്ട്. 11 ലിറ്ററാണ് R15 V3 യുടെ ഇന്ധനശേഷി. 137 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം.

ഏറെ അഗ്രസീവായ ഡിസൈന്‍ ശൈലിയാണ് മോട്ടോര്‍സൈക്കിള്‍ പിന്തുടരുന്നത്. മൂര്‍ച്ചയേറിയ എല്‍ഇഡി ഡ്യൂവല്‍-ഹെഡ്‌ലാമ്പുകള്‍ അഗ്രസീവ് ഡിസൈന്‍ ശൈലിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഏതാണ്ട് 1.2 ലക്ഷത്തോളം വരും ഇന്ത്യയിലെ R15 ന്‍റെ വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (10 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (25 minutes ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (42 minutes ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (14 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (15 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (16 hours ago)

Malayali Vartha Recommends