പ്രണയിക്കാനും പ്രണയിപ്പിക്കാനും ഡേറ്റിംഗ് ആപ്പുമായി ഫേസ്ബുക്ക്; സുക്കർബർഗിന്റെ പുതിയ തീരുമാനം ഒരു പതിറ്റാണ്ടുകാലത്തെ ആലോചനയിൽ നിന്ന്

ഫേസ്ബുക്കിലൂടെയുള്ള പ്രണയത്തിൽ അകപ്പെട്ടവരും വിവാഹിതരായവരുമൊക്കെ നമുക്കിടയിൽ ഉണ്ട്. അതേസമയം ഇത്തരത്തിലുള്ള പ്രണയം പാളിപ്പോയവരുമുണ്ട്. എന്നാൽ ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർഗ് പ്രണയബന്ധങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ്.
ഫേസ്ബുക്കിന്റെ പ്രചാരം കൂട്ടുകയാണ് പ്രഥമ ലക്ഷ്യം. പങ്കാളികളെ തേടാനും പ്രണയിക്കാനും വിവാഹത്തിലെത്താനും സഹായിക്കുന്ന ഡേറ്റിംഗ് ആപ്പാണ് ഫേസ്ബുക്ക് അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഫേസ്ബുക്കിന്റെ ഓഹരിയില്‍ 1.1%ത്തിന്റെ വര്‍ദ്ധനവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറുതെ വീഡിയോ കാണലും ചാറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫേസ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി.
ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സുക്കര്‍ബര്‍ഗ് കരുതുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ ആലോചനയാണ് പുതിയ ആപ്പിലൂടെ ഫേസ്ബുക്ക് നടപ്പാക്കുന്നത്. ഹൃദയാകൃതിയില്‍ ചുവപ്പു നിറത്തിലുള്ള താണ് ലോഗോ.
പുതിയ ആപ്പിന് ഡേറ്റിംഗിനുള്ള അഭിരുചികള്‍ക്കനുസരിച്ചായിരിക്കും ഫേസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടെത്തി തരുകയും ചെയ്യും.
https://www.facebook.com/Malayalivartha























