വാട്സാപ്പ് ഗ്രൂപ്പുകളിൽ വൻ അഴിച്ചു പണി; പുത്തൻ ഫീച്ചറുകൾ ശ്രദ്ധേയമാകുന്നു
വാട്സാപ്പ് ഗ്രൂപ്പുകളിൽ വമ്പൻ അഴിച്ചുപണി. ആറ് പുതിയ ഫീച്ചറുകളാണ് വാട്സാപ്പിന്റെ പുതിയ വേർഷനിൽ ഇടംപിടിച്ചിരിക്കുന്നത്. ഇവ ആന്‍ഡ്രോയ്ഡിലും ആപ്പിളിലും ലഭ്യമാണ്. ഗ്രൂപ്പ് അഡ്മിന്‍സിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്കുന്ന ഫീച്ചറുകളും ഇവയിലുള്‍പ്പെടുന്നു.
1. ഗ്രൂപ്പുകളുടെ ഉദ്ദേശ്യങ്ങളും അവയുടെ ലക്ഷ്യങ്ങളും കുറെക്കൂടി വ്യക്തമായി എഴുതാനുള്ള സൗകര്യമാണ് ഇപ്പോള്‍ ചേര്‍ത്തിട്ടുള്ള ഫീച്ചറുകളിലൊന്ന്. പുതിയൊരാള് ഗ്രൂപ്പില്‍ ചേരുമ്പോൾ ചാറ്റുകളുടെ തുടക്കത്തില്‍ തന്നെ അയാള്‍ക്ക് ഈ വിവരണം ഇനിമുതല്‍ കാണാനാകും.
2. ഗ്രൂപ്പിന്റെ സബ്ജക്ട് മാറ്റുന്നതും ഐക്കണ്‍ മാറ്റുന്നതുമെല്ലാം എല്ലാവര്ക്കും ഇടപെടാന്‍ കഴിയുന്ന രീതിയിലാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇനി ഇതില്‍ നിയന്ത്രണം വരുത്തണമെങ്കില്‍ അഡ്മിന്‍സിന് സാധിക്കും. അതേസമയം ആര്‍ക്കൊക്കെ ഇത്തരം മാറ്റങ്ങള്‍ വരുത്താമെന്ന് അഡ്മിന് തീരുമാനിക്കാം.
3. വാട്സാപ്പ് ഗ്രൂപ്പുകളില്‍ പുതിയ @ ബട്ടണുകള്‍ കൂടി ചേര്‍ക്കപ്പെടും. ഗ്രൂപ്പ് ചാറ്റിനു പുറത്തുള്ളപ്പോള്‍ യൂസറെ മെന്‍ഷന്‍ ചെയ്തുള്ള പോസ്റ്റുകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന ഒരു @ ബട്ടണ്‍ ചാറ്റില്‍ വരും. ഇതില്‍ ടാപ്പ് ചെയ്ത് എളുപ്പത്തില്‍ മെന്‍ഷന്‍ ചെയ്ത പോസ്റ്റിലേക്ക് എത്തിച്ചേരാം.
4. നിലവില്‍ ഗ്രൂപ്പിലെ ഒരു പ്രത്യേക മെമ്ബറെ തിരയണമെങ്കില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ വഴിയൊന്നുമില്ല. ഈ പ്രശ്നം പരിഹരിക്കുകയാണ് പുതിയ ഫീച്ചറിലൂടെ. ഗ്രൂപ്പിലെ അംഗങ്ങളുടെ പട്ടികയ്ക്കു മുകളിലായി സെര്‍ച്ച് ഓപ്ഷന് കൂടി വരും.
5. അഡ്മിന്‍സിന് ഒരാളുടെ അഡ്മിന് അധികാരം നീക്കം ചെയ്യണമെങ്കില്‍ അത് ഇനി സാധ്യമാണ്. അതേസമയം, ഗ്രൂപ്പ് തുടങ്ങിയയാളെ ഗ്രൂപ്പില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പുറത്താക്കാനാകില്ല.
6. കൂടുതല്‍ സ്വയം നിര്‍ണയാധികാരം കൊടുക്കുകയാണ് വാട്സാപ്പ് യൂസേഴ്സിന്. ലെഫ്റ്റടിച്ചതിനു ശേഷവും വീണ്ടും വീണ്ടും ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാന്‍ വിധിക്കപ്പെട്ടവരുണ്ട്. ഇത്തരം പരിപാടികള്‍ ഇനി നടക്കില്ല. ലെഫ്റ്റടിച്ചയാളെ തുടര്‍ച്ചയായി ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha