Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ഹുവാവേയുടെ ഓണര്‍ 10 ഇന്ത്യൻ വിപണിയിലേക്ക്

16 MAY 2018 08:27 PM IST
മലയാളി വാര്‍ത്ത

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യന്‍ വിപണിയിലെത്തിയ ഫോണിന് 32,999 രൂപയാണ് വില. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിന് പിന്‍ഗാമിയായാണ് ഓണര്‍ 10 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.

ഓണര്‍ 10 സ്മാര്‍ട്‌ഫോണിന്റെ മുഖ്യ സവിശേഷത അതിന്റെ രൂപകല്‍പ്പനയാണ്. ഗ്ലാസുകൊണ്ടുള്ള പിന്‍ഭാഗവും മെറ്റല്‍ ഫ്രെയിമുമാണ് ഇതിനുള്ളത്. നോച്ച്‌ ഡിസ്‌പ്ലേ രൂപകല്പ്പനയാണ് ഫോണിനുള്ളത്. ആപ്പിള്‍ ഐഫോണ്‍ 10 സ്മാര്‍ട്‌ഫോണിനെ അനുകരിച്ചുള്ള നോച്ച്‌ ഡിസ്‌പ്ലേ പുതിയതായി വരുന്ന ഫോണുകളുടെയെല്ലാം പ്രത്യേകതകളിലൊന്നാണ്.

1080 : 2280 പിക്‌സല്‍ റെസല്യൂഷനിൽ 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഐപിഎസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വാവേയുടെ തന്നെ കിരിന് 970 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിലും ഇതേ പ്രൊസസര്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ന്യൂറല്‍ പ്രൊസസിങ് എഞ്ചിനും ഫോണിലുണ്ടാവും. ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്.

ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 8.1 ആണ് ഫോണിലുണ്ടാവുക. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന് മുന്നിലാണ് നല്‍കിയിരിക്കുന്നത്. അതും ഗ്ലാസ് സ്‌ക്രീനിനുള്ളിലായി നല്‍കിയിരിക്കുന്നു. എന്നാല്‍ അത് ഡിസ്‌പ്ലേയ്ക്ക് അകത്തുമല്ല. എഫ് 1.8 അപ്പേര്‍ച്ചറില്‍ 16 മെഗാപിക്‌സല്‍ സെന്‍സറും 24 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറുമാണ് ഫോണിന്റെ ഡ്യുവല്‍ റെയര്‍ ക്യാമറയ്ക്കുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി സ്‌ക്രീനുകളും പോര്‍ട്രെയ്റ്റ് മോഡും ക്യാമറ ആപ്പിനുണ്ട്. ഇലക്‌ട്രിക് ഇമേജ് സ്റ്റെബിലൈസേഷന് (ഇഐഎസ്) സംവിധാനം ക്യാമറയിലുണ്ടാവും. അതേസമയം 24 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

3400 എംഎഎച്ച്‌ ബാറ്ററിയിലാണ് ഫോണിന് ഊര്‍ജം നല്‍കുന്നത്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് എന്നീ സൗകര്യങ്ങളും ഫോണിലുണ്ടാവും. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാന്റം ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തിയത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഫോണ്‍ ലഭ്യമാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (23 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (32 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (36 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends