Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നിങ്ങളറിയാതെ ഒരുപക്ഷെ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം; ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് എന്നിവ ഉപയോഗിക്കുന്നവർ ജാഗ്രത

24 MAY 2018 07:34 PM IST
മലയാളി വാര്‍ത്ത

ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് തുടങ്ങിയ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് രംഗത്തെത്തിയിരിക്കുകയാണ്. വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ചുവെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് പ്രൂഫ് പോയിന്റിലെ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വീഗാ സ്റ്റീലര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മാല്‍വെയില്‍ ഫിഷിങ് ഈമെയിലുകള്‍ വഴിയാണ് കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്. മാര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇത് പ്രധാനമായും ഇത്തരം ഈമെയിലുകള്‍ ലക്ഷ്യമിടുന്നത്.

ബ്രൗസറുകളില്‍ ഒട്ടോഫില്‍ സംവിധാനത്തിനായി ചിലപ്പോള്‍ ചില വിവരങ്ങള്‍ നമ്മള്‍ ബ്രൗസറുകളില്‍ സൂക്ഷിച്ചുവെക്കാറുണ്ട്. ഗൂഗിള്‍ ക്രോമിലും ഫയര്‍ഫോക്‌സിലും ഈ സംവിധാനമുണ്ട്. ഇത്തരം വിവരങ്ങളെയും ഫയലുകളെയുമാണ് മാല്‍വെയര്‍ ലക്ഷ്യമിടുന്നത്.

മാത്രമല്ല .doc, .docx, .txt, .rtf, .xls, .xlsx, or .pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്റുകള്‍ കമ്ബ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്യുമ്പോൾ കമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ടത്രേ.

എന്നാല്‍ ഭാഗ്യവശാല്‍ ഈ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായുള്ള ഫിഷിങ് ക്യാമ്പയിൻ അത്ര സങ്കീര്‍ണമല്ല. 'Online store developer required' എന്ന സബ്ജക്റ്റ് ലൈനിലാണ് ഇത്തരം മെയിലുകള്‍ കൂടുതലും വരുന്നത്. അതും 'publicaffairs@', 'clientservice@' എന്നിങ്ങനെയുള്ള ഈമെയിലുകളില്‍ നിന്നും.

2016 ഡിസംബറില്‍ കണ്ടെത്തിയ ഓഗസ്റ്റ് സ്റ്റീലര്‍ എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പാണ് വീഗ സ്റ്റീലര്‍. ബ്രൗസറുകളെ ലക്ഷ്യമിട്ടുള്ള ഓഗസ്റ്റ് സ്റ്റീലര്‍ മാല്‍വെയര്‍ ശേഖരിച്ചുവെച്ച പാസ് വേഡുകള്‍ ഉള്‍പ്പടെയുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയാണ് ചെയ്തിരുന്നത്.

ഈ ഭീഷണി നിലവില്‍ അത്ര പേടിക്കേണ്ടതില്ല. ആക്രമണത്തിന്റെ ആദ്യ ഘട്ടമാകാം ഇപ്പോഴുള്ളതെന്നും സംശയാസ്പദമായ ഈമെയിലുകള്‍ സൂക്ഷിക്കണമെന്നു പ്രൂഫ് പോയിന്റ് മുന്നറിയിപ്പ് നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (5 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (15 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (24 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (32 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (51 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends