Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപയോക്താക്കളറിയാതെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് മറിച്ചു വില്‍ക്കുന്നു; ഫേസ്ബുക്കിന് പിന്നാലെ ഇന്‌റര്‍നെറ്റ് ഭീമനായ ഗൂഗിളിനു നേരെ കടുത്ത ആരോപണം

25 MAY 2018 07:36 PM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്കിന് പിന്നാലെ ഇന്‌റര്‍നെറ്റ് ഭീമനായ ഗൂഗിളിനു നേരെ ആരോപണം ഉയരുന്നതായി റിപ്പോർട്ടുകൾ. ഐടി രംഗത്തെ അതികായനായ ഒറാക്കിളാണ് ഗൂഗിളിനു നേരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. സെര്‍ച്ച്‌ എന്‍ഞ്ചിന്‍ വമ്പനായ ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിയ്ക്കുന്ന കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നാണ് ആരോപണം.

ഫോണില്‍ ലൊക്കേഷന്‍ സെറ്റിങ് ഓഫ് ചെയ്തിട്ടിരുന്നാലും ഗൂഗിള്‍ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന ആളുടെ ഐപി അഡ്രസ് വച്ച്‌ ലൊക്കേഷനും ഇതിനു പുറമേ സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ചോരുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്.

ഇത്തരം വിവരങ്ങള്‍ വച്ചുള്ള ബിസിനസ്സാണ് ഇതിനു പിന്നിലെന്നും ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റ്, ഓണ്‍ലൈനായി വാങ്ങിയ ഉല്‍പന്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച്‌ ബിസിനസുകാര്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും മറിച്ചു വില്‍ക്കുന്നുവെന്നും ഒറാക്കിൾ ആരോപിക്കുന്നു.

ഇത്തരം വിവരങ്ങൾ ജിഗാ ബൈറ്റുകള്‍ വരുമെന്നും പ്രതിമാസം വലിയ തുകയാണ് ഇതിനായി ഈടാക്കുന്നതെന്നും ഇവർ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ വ്യക്തമായ തെളിവു സഹിതമുള്ള വിശദീകരണം പുറത്ത് വന്നിട്ടില്ല. അതേസമയം ഉപയോക്താക്കളെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ധര്‍മ്മമെന്നും ഇത്തരം ആരോപണങ്ങളില്‍ ആളുകള്‍ ഭയപ്പെടരുതെന്നും ഗൂഗിള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (7 minutes ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (21 minutes ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (38 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (43 minutes ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (1 hour ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (1 hour ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (1 hour ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (1 hour ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (2 hours ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും...  (2 hours ago)

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (2 hours ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (3 hours ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (3 hours ago)

Malayali Vartha Recommends