Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദങ്ങൾ കെട്ടടങ്ങാതെ ഫേസ്ബുക്ക്; ഫെയ്‌സ്ബുക്കില്‍ സക്കര്‍ബര്‍ഗിന്റെ ഏകാധിപത്യ ഭരണമെന്ന് ഓഹരി ഉടമകൾ

01 JUNE 2018 07:04 PM IST
മലയാളി വാര്‍ത്ത

കേം ബ്രിജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കെട്ടടങ്ങിവരുന്ന വേളയില്‍ ഫെയ്‌സ്ബുക്കില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. കമ്പനിയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏകാധിപത്യമാണെന്നാരോപിച്ച്‌ കമ്പനി നിലപാടുകളെ ചോദ്യം ചെയ്ത് ഫെയ്‌സ്ബുക്കിന്റെ ഓഹരി ഉടമകള്‍ രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത.

കമ്പനിയുടെ ഭരണപരവും സംഘടനാ പരവുമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ആറ് നിര്‍ദ്ദേശങ്ങള്‍ക്ക് മേല്‍ വോട്ട് ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും വോട്ടിങില്‍ അസമത്വം നിലനില്‍ക്കുന്നുവെന്നും ആരോപിച്ചാണ് ഓഹരി ഉടമകള്‍ സക്കര്‍ബര്‍ഗിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഓഹരി ഉടമകള്‍ വോട്ട് ചെയ്യാന്‍ നിയമിക്കപ്പെട്ടപ്പോള്‍ സക്കര്‍ബര്‍ഗും അദ്ദേഹത്തിന് കീഴിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും ഒഴിഞ്ഞുമാറിയതാണ് ഓഹരി ഉടമകളെ ചൊടിപ്പിച്ചത്.

കമ്പനി വാര്‍ഷിക മീറ്റിങില്‍ ഓഹരി ഉടമകളില്‍ ചിലര്‍ സക്കര്‍ബര്‍ഗിനെയും നിലവിലുള്ള ഫേയ്‌സ്ബുക്ക് നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തി. വോട്ടിങ് തീരുന്നത് വരെ ഓഹരി ഉടമകളെയാരെയും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച്‌ .യോഗത്തിലെ ഒരു വനിതാ പ്രതിനിധി രംഗത്തെത്തിയതോടെയാണ് മറ്റുള്ളവരും ഏറ്റുപിടിച്ചത്.

ഫെയ്‌സ്ബുക്കില്‍ ഓഹരി ഉടമകളുടെ ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഫേയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നോര്‍ത്ത്‌ സ്റ്റാര്‍ അസറ്റ് മാനേജ്‌മെന്റിലെ ക്രിസ്റ്റീന്‍ ജാന്റ്‌സ് ആരോപിച്ചു.

കമ്പനിയില്‍ ഭൂരിഭാഗം ഓഹരി സ്വന്തമായില്ലെങ്കിലും സക്കര്‍ബര്‍ഗാണ് നിലവില്‍ വോട്ടിങ് ഷെയറിന്റെ ഭൂരിഭാഗവും കയ്യാളുന്നത്. സാധാരണ നിക്ഷേപകരേക്കാള്‍ പത്തിരട്ടി വോട്ടിങ് അധികാരമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിനുള്ളത്. സക്കര്‍ബര്‍ഗിന്റെ ഏകാധിപത്യമുള്ള ഈ സംവിധാനമാണ് കേബ്രിജ് അനലിറ്റിക്ക പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നിക്ഷേപകര്‍ക്ക് പകരം സ്വന്തം കാര്യങ്ങള്‍ നടക്കുന്നതിനായി സിഇഓ തന്നെ ബോര്‍ഡിനെ നിയമിക്കുന്നതിന്റെ ഫലമാണിതെന്നും ജാന്റ്‌സ് ചൂണ്ടിക്കാണിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (23 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (32 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (36 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends