Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..


അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..


കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

അടിമുടി മാറ്റവുമായി ആപ്പിളിന്റെ പുതിയ ഐ.ഒ.എസ് 12

05 JUNE 2018 08:18 PM IST
മലയാളി വാര്‍ത്ത

കൂടുതൽ വേഗതയും മൾട്ടി യൂസർ ലോഗിനുമുള്ള ഫേസ്​ ഐ.ഡിയും മറ്റ്​ അതിനൂതന സംവിധാനങ്ങളുമായി ആപ്പിൾ ഒാപറേറ്റിങ്​ സിസ്റ്റം ഐ.ഒ.എസ്​ 12ാമൻ അവതരിച്ചു. ആപ്പിളി​​ന്റെ 2018 ലെ ‘വേൾഡ്​ വൈഡ്​ ഡെവലപ്പേഴ്​സ്​ കോൺഫറൻസി’ലായിരുന്നു കൂൾ ഫീച്ചറുകളുമായി ​iOS 12ാമനെ പരിചയപ്പെടുത്തിയത്​.

പരിഷ്കരിച്ച ഫേസ്​ ഐ.ഡി

​ആപ്പിളി​ന്റെ നവീകരിച്ച ഐ.ഒ.എസ്​ 11 ഉമായി എത്തിയ സ്​മാർട്ട്​ഫോണായിരുന്നു ഐ.ഫോൺ എക്​സ്​. നോച്ച്​ ഡിസ്​പ്ലേയും മറ്റനേകം ഫീച്ചറുകളും കുത്തിനിറച്ച്​ വന്ന എക്​സിന്​ പക്ഷെ പ്രതീക്ഷിച്ച ആധിപത്യം വിപണിയിൽ നേടാൻ സാധിച്ചില്ല. വീമ്പ്​ പറഞ്ഞ ഫേസ്​ ഐ.ഡി പ്രതീക്ഷക്കൊത്ത്​ ഉയരാത്തതായിരുന്നു കാരണം. വേഗതയില്ല. ഇരുട്ടിൽ പ്രതികരിക്കുന്നില്ല എന്നിങ്ങനെ പരാതി പ്രളയം. ഉപയോഗിച്ചവർ ഫിംഗർ പ്രിൻറില്ലാത്ത എക്​സിനെ പഴി പറയാനും തുടങ്ങി.

എന്നാൽ ആ പ്രശ്​നങ്ങളെല്ലാം പരിഹരിച്ചാണ്​ ​iOS 12ന്റെ വരവ്​. നിലവിൽ ​iOS 12 ബീറ്റാ വേർഷൻ ​ഐഫോൺ എക്​സിൽ ഇൻസ്റ്റാൾ ചെയ്​തവർക്ക്​ ഫേസ്​ ഐ.ഡിയിൽ വന്ന മാറ്റം അനുഭവിച്ചറിയാവുന്നതാണ്​.

പുതിയ ‘ആൾട്ടർനേറ്റ്​ ഇൻ അപ്പിയറൻസ്​’ എന്ന സംവിധാനത്തിലൂടെ നമ്മുടെ വ്യത്യസ്​ത രൂപങ്ങളിൽ നമുക്ക്​ ഫേസ്​ ​ഐ.ഡി രജിസ്റ്റർ ചെയ്യാം. അതോടൊപ്പം മറ്റൊരാളുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇനി നിങ്ങളോടൊപ്പം നിങ്ങളുടെ സുഹൃത്തി​​​ന്റെ മുഖവും ഐ.ഡിയായി ഉപയോഗിക്കാം എന്നർഥം.

രൂപത്തിനനുസൃതമായ പുതിയ മെമോജി

​iOS 11ലെ അനിമോജികൾ ​ഐഫോൺ ഉപയോക്​താക്കൾക്ക്​ പ്രിയങ്കരമായിരുന്നു. തുടക്കത്തിൽ ഒരു ഡസനോളം അനിമോജികൾ മാത്രമായിരുന്നുവെങ്കിലും പുതിയ അപ്​ഡേഷനുകളിലൂടെ എണ്ണം വർധിപ്പിച്ചു. അനിമോജികളെ മറികടക്കുന്ന പുതിയ സൂത്രമാണ്​ മെമോജികൾ. ഒരോ ഉപഭോക്​താക്കളെയും ലക്ഷ്യം വെച്ചുകൊണ്ട്​ കൂടുതൽ പേഴ്​സണലൈസ്​ഡ്​ ആയ സംവിധാനമാണിത്​.

നമുക്ക്​ നമ്മുടെ രൂപത്തിന്​ അനുസരിച്ച്​ ​മെമോജികൾ ഉണ്ടാക്കാം. സാംസങ്ങി​ലെ എ.ആർ ഇമോജികളോട്​ സാമ്യം തോന്നുമെങ്കിലും ആപ്പിൾ കൂടുതൽ മികച്ച രീതിയിൽ തന്നെയാണ്​ മെമോജികളെ അവതരിപ്പിച്ചിരിക്കുന്നത്​. മുടി, കണ്ണുകൾ, താടി, മീഷ, എന്നുവേണ്ട എല്ലാം മാറ്റം വരുത്തി നമ്മുടെ രൂപത്തിനനുസരിച്ച്​ ക്രമീകരിക്കാം.

കൂടുതൽ മികവുറ്റ സിരി

ഒാരോ അപ്​ഡേഷനിലും ആപ്പിൾ മറക്കാതെ മോഡി കൂട്ടുന്ന സംവിധാനമാണ്​ സിരി ഡിജിറ്റൽ അസിസ്​റ്റൻഡ്​. സിരിയോട്​ സംസാരിച്ച്​ കുഴഞ്ഞവർക്കായി ​iOS 12ാമനിൽ ആപ്പിൾ പുതു ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്​. തുടർച്ചയായി സന്ദേശങ്ങൾ നൽകാതെ തന്നെ കാര്യങ്ങൾ ചെയ്യാനായി സിരിയെ ​പ്രാപ്​തമാക്കിയിരിക്കുകയാണ്​ ​iOS 12ൽ. അതിനായി ‘‘ഷോർട്ട്​കട്ട്​സ്​’ എന്ന പുതിയ ആപ്പ്​ ഉപയോഗിക്കാം. പരിധിയില്ലാതെ നിങ്ങളുടെ ശബ്​ദത്തിൽ സംഭാഷണങ്ങൾ പകർത്താനാകുന്ന സംവിധാനമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഉദാഹരണമായി പുതിയ സംവിധാനത്തിലൂടെ നിങ്ങളുടെ ലൊ​ക്കേഷൻ കണ്ടുപിടിച്ച്​​ നിർദേശം നൽകാൻ സിരിക്ക്​ സാധിക്കും. കലണ്ടറിൽ രേഖപ്പെടുത്തിയ മീറ്റിങ്​ വിവരങ്ങൾക്കനുസരിച്ച്​​ സിരി വാണിങ്​ നൽകും. തിയറ്ററിൽ കയറു​മ്പോൾ ‘ഡു നോട്ട്​ ഡിസ്റ്റർബ്​’ മോഡിലേക്ക്​ പോകാനുള്ള നിർദേശം തരും. തുടങ്ങി സിരി സർവ്വ മേഖലകളിലും സഹായവുമായി എത്തും.

ഗ്രൂപ്പ്​ ഫേസ്​ ടൈം

ആപ്പിളിന്റെ സ്വന്തം ഫേസ്​ ടൈമിൽ ഇനി 32 പേർക്ക്​ ഒരുമിച്ച്​ വീഡിയോ കോൾ ചെയ്യാം. എല്ലാവരെയും ഒരുമിച്ച്​ ചേർക്കുന്നതിന്​ പകരം ഒരോരുത്തരും ലഭ്യമാവുന്ന​ നേരത്ത്​ ഫേസ്​ ടൈമിൽ ചേർക്കാൻ പറ്റുന്ന വിധത്തിലാണ്​ ​iOS 12ൽ ഇത്​ സജ്ജീകരിച്ചിരിക്കുന്നത്​. വാട്ട്​സാപ്പ്​ അവരുടെ ഏറ്റവും പുതിയ അപ്​ഡേഷനിൽ ​െഎ.ഒ.എസുകാർക്ക്​ സമാന സംവിധാനം അവതരിപ്പിച്ചിരുന്നു.

എ.ആർ കിറ്റ്​

റിയൽ ആൻഡ്​ ഡിജിറ്റൽ ലോകത്തെ ബന്ധിപ്പിക്കുന്ന പുതിയ സംവിധാനമാണ്​ എ.ആർ കിറ്റ്​. നാം കാമറയിൽ പകർത്തുന്ന ദൃശ്യങ്ങളിലേക്ക്​ 3D യിലുള്ള ജീവികളെയും സാധനങ്ങളെയും നമുക്ക്​ പ്ലേസ്​ ചെയ്യാൻ സാധിക്കും. ഇതിനായി മെഷർ എന്ന ആപ്ലിക്കേഷനും ആപ്പിൾ iOS 12ൽ ഉൾ​​പ്പെടുത്തിയിട്ടുണ്ട്​.

ഫോട്ടോസ്

പകർത്തിയതും പങ്കുവെച്ചതുമായ ചി​ത്രങ്ങൾ ഒരുമിച്ച്​ എളുപ്പത്തിൽ കാണാവുന്ന പുതിയ വിൻഡോ​ ഫോട്ടോസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​ ‘ഫോർ യു’ എന്ന പേരിൽ. ഐ ക്ലൗഡ്​ ഉപയോഗിച്ച്​ എളുപ്പത്തിൽ ചിത്രങ്ങൾ ഷെയർ ​െചയ്യാനാവും എന്ന പ്രത്യേകതയുടെ ഇൗ സംവിധാനത്തിനുണ്ട്​. നമ്മുടെ ചിത്രങ്ങളിലുള്ള ആളുകളെയും സാധനങ്ങളെയും തിരിച്ചറിഞ്ഞ്​ വേർതിരിക്കുന്ന സംവിധാനം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്​.

മെച്ചപ്പെട്ട സുരക്ഷ

iOS 11നെ അപേക്ഷിച്ച്​ കൂടുതൽ മികച്ച സുരക്ഷ പുതിയ ഒാപറേറ്റിങ്​ സിസ്റ്റം പ്രധാനം ചെയ്യുമെന്ന്​ ആപ്പിൾ അവകാശപ്പെടുന്നു. പ്രത്യേകിച്ച്​ സഫാരി ബ്രൗസർ. സോഷ്യൽ മീഡിയയിലൂടെ നമ്മെ കഷ്​ടപ്പെടുത്തുന്ന മീഡിയ ​പ്ലഗിൻസും കുക്കീസ്​ ബേസ്​ഡ്​ ട്രാക്കർമാരും നമ്മുടെ വിവരങ്ങൾ ചോർത്തുന്നതിൽ നിന്നും തടയും. പാസ്​വേർഡുകൾ സുരക്ഷയോടെ സൂക്ഷിക്കുന്നതിന്​ ​ഐഫോണുകളിലും പുത്തൻ സംവിധാനങ്ങൾ വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 minutes ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (27 minutes ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (40 minutes ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (44 minutes ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (1 hour ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (1 hour ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (2 hours ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

വ്യാജ പാകിസ്ഥാൻ ഫുട്ബോൾ ടീം  (2 hours ago)

റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്തു  (2 hours ago)

ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരം ; 'ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍' എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു  (2 hours ago)

Malayali Vartha Recommends