Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ക്യാമറയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​ കരുത്തുമായി റെഡ്​ മീ വൈ 2 പുറത്തിറങ്ങി

08 JUNE 2018 07:32 PM IST
മലയാളി വാര്‍ത്ത

ഷവോമിയുടെ പുതിയ ഫോണ്‍ റെഡ്​ മീ വൈ 2 ഇന്ത്യന്‍ വിപണിയില്‍. വ്യാഴാഴ്​ച ഡല്‍ഹി നടന്ന ചടങ്ങിലാണ്​ ഫോണ്‍ കമ്പനി പുറത്തിറക്കിയത്​. ചൈനയിലിറക്കിയിയ എസ്​ 2 വി​​ന്റെ ഇന്ത്യന്‍ വകഭേദമാണ്​ വൈ 2. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​ കരുത്തേകുന്ന 16 മെഗാപിക്​സലി​​ന്റെ മുന്‍ ക്യാമറയാണ്​ ഫോണി​​ന്റെ പ്രധാന സവിശേഷത.

രണ്ട്​ വേരിയന്‍റുകളിലാവും ഷവോമിയുടെ പുതിയ ഫോണ്‍ വിപണിയിലെത്തുക. 3 ജി.ബി റാമും 32 ജി.ബി ​സ്​റ്റോറേജുമുള്ള വേരിയന്‍റിന്​ 9,999 രൂപയും 4 ജി.ബി റാമും 64 ജി.ബി ​സ്​റ്റോറേജുമുള്ള വേരിയന്‍റിന്​ 12,999 രൂപയുമായിരിക്കും വില. ഡാര്‍ക്ക്​ ഗ്രേ, ഗോള്‍ഡ്​, റോസ്​ എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യ, ​എം.ഐ.കോം, എം.ഐ സ്​റ്റോറുകള്‍ എന്നിവ വഴി ജൂണ്‍ 12 മുതല്‍ ഫോണ്‍ വില്‍പ്പനക്കെത്തും.

എം.ഐ.യു.ഐ 9.5 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ്​ 8.1 ഒറിയോയാണ്​ വൈ 2വി​ന്റെ ഒാപ്പറേറ്റിങ്​ സിസ്​റ്റം​. 5.99 ഇഞ്ച്​ എച്ച്‌​.ഡി പ്ലസ്​(720x1440 പിക്​സല്‍) ഡിസ്​പ്ലേയില്‍ 269 പി.പി.ഐയാണ്​ പിക്​സല്‍ ഡെന്‍സിറ്റി. 2 ജിഗാഹെഡ്​സി​ന്റെ സ്​നാപ്​ഡ്രാഗണ്‍ 625 Soc പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​.

12, 5 മെഗാപിക്​സലുകളുടെ ഇരട്ട പിന്‍കാമറകളാണ്​ ഉള്ളത്​. 16 മെഗാപികസ്​ലി​​ന്റെ മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നത്​​. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​ അടിസ്ഥാനമാക്കിയുള്ള ബ്യൂട്ടി 4.0, ഫേസ്​ അണ്‍ലോക്ക്​ എന്നി സംവിധാനങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്​. 3080 എം.എ.എച്ചാണ്​ ബാറ്ററി.

വൈ 2 വിന്​ മുൻപ്​ ഷവോമി നോട്ട്​ 5, നോട്ട്​ 5 പ്രോ എന്നീ മോഡലുകള്‍ വിപണിയിലെത്തിച്ചിരുന്നു. ഇരുമോഡലുകള്‍ക്കും വിപണിയില്‍ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. ഫ്ലാഷ്​ സെയിലുകളിലെല്ലാം ചൂടപ്പം പോലെയാണ്​ വിറ്റഴിയുന്നത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (35 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends