ഓഹരി സൂചികകളിൽ തുടർച്ചയായ നഷ്‌ടം ..

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായി നഷ്‌ടം നേരിടുകയാണ്. മുഖ്യ സൂചികയായ സെൻസെക്‌സ് ഇന്നലെ 520.64 പോയിന്റ് നഷ്‌ടവുമായി 81,194.99ൽ വ്യാപാരം പൂർത്തിയാക്കി.
നിഫ്‌റ്റി 152 പോയിന്റ് ഇടിഞ്ഞ് 24,904.80ൽ എത്തി. ഐ.ടി, റിയൽറ്റി, വാഹന മേഖലകളിലെ ഓഹരികളാണ് ഇന്നലെ തകർച്ച നേരിട്ടത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 50 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുന്നതും എച്ച്1ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ ട്രംപിന്റെ നടപടിയുമാണ് വിപണിക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് ഇടിവ് നേരിട്ടതും സമ്മർദ്ദം ശക്തമാക്കി.
തിങ്കളാഴ്ച മുതൽ നിത്യോപയോഗ സാധനങ്ങളുടെയും ആഡംബര ഉത്പന്നങ്ങളുടെയും ചരക്ക് സേവന നികുതി കുറഞ്ഞെങ്കിലും വിപണിയിൽ കാര്യമായ ഉണർവ് ദൃശ്യമാകാത്തതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha