യുകെയില്‍ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ തളര്‍ച്ചയ്ക്കു ശേഷം യുകെയില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാർഥികളുടെ എണ്ണത്തില്‍ വർധന. കഴിഞ്ഞ വര്‍ഷം യുകെയിലെത്തിയ ഇന്ത്യന്‍ വിദ്യാർഥികളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വർനയുണ്ടായതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പറയുന്നു. യുകെയില്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിനെത്തുന്ന വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഗവണ്‍മെന്റിനെന്നും ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.
യുകെയിലെത്തുന്ന ഇന്ത്യന്‍ വിദ്യാർഥികളില്‍ 90 ശതമാനവും സര്‍വകലാശാല വിദ്യാഭ്യാസത്തിനെത്തുന്നവരാണ്. ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുന്ന 90 ശതമാനം ഇന്ത്യക്കാര്‍ക്കും വിസ ലഭിക്കാറുണ്ടെന്നാണ് ഹൈക്കമ്മീഷന്റെ കണക്ക്. 2010ല്‍ ഇത് 83 ശതമാനമായിരുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാല പോലെയുള്ള പഠന കേന്ദ്രങ്ങളില്‍ അപേക്ഷിച്ച ഇന്ത്യന്‍ വിദ്യാർഥികളില്‍ 99.7 ശതമാനത്തിനും അവിടെ അഡ്മിഷന്‍ ലഭിച്ചതായും ഹൈക്കമ്മീഷണര്‍ അറിയിക്കുന്നു.
ഗവണ്‍മെന്റിന്റെ വിദ്യാർഥി കുടിയേറ്റ നയത്തിലുണ്ടായ മാറ്റം കൊണ്ടല്ല മറിച്ച് ശരിയായ കോഴ്‌സുകള്‍ പഠിപ്പിക്കാത്ത ചില സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയത് മൂലമാണ് ഇന്ത്യന്‍ വിദ്യാർഥികളുടെ എണ്ണത്തില്‍ ചെറിയ ഇടിവ് ചില വര്‍ഷങ്ങളില്‍ ഉണ്ടായതെന്നും ഹൈക്കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു
https://www.facebook.com/Malayalivartha
























