ഐഎസ് ആര്‍ഒയില്‍ 51 ടെക്‌നീഷന്‍

ഐഎസ്ആര്‍ഒയുടെ കീഴിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഷാര്‍ വിവിധ ടെക്‌നീഷന്‍-ബി തസ്തികകളിലെ 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച് ആറ്.
പരസ്യ നമ്പര്‍ : SDSC SHAR/R-MT//01/2015 പരസ്യ തീയതി: 21.01.2015
പോസ്റ്റ് നമ്പര്‍, തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ഇതോടൊപ്പം പട്ടികയില്‍. യോഗ്യത ചുവടെ.
ടെക്‌നീഷന്‍ ബി(കെമിക്കല്‍): എസ്എസ്എല്‍സി/എസ്എസ്എല്‍സി ജയം.
അറ്റന്‍ഡന്റ് ഓപറേറ്റര്‍(കെമിക്കല്‍)/ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്(കെമിക്കല്‍)/ഇലക്‌ട്രോപ്ലേറ്റര്‍/ മെയിന്റനന്‍സ് മെക്കാനിക്ക്(കെമിക്കല്‍ പ്ലാന്റ്)/ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍) ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.
ടെക്‌നീഷന്‍ ബി(ഡീസല്‍ മെക്കാനിക്, ഇലക്ട്രിക്കല്‍, ഫിറ്റര്‍, പ്ലംബര്‍, മെഷിനിസ്റ്റ്, പംപ് ഓപ്പറേറ്റര്‍ കം മെക്കാനിക്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്): എസ്എസ്എല്‍സി/എസ്എസ്എല്‍സി ജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/എന്‍ടിസി/ എന്‍എസി.
ടെക്‌നീഷന്‍ ബി(ഡീസല്‍ മെക്കാനിക്, എച്ച്‌വിഡി ലൈസന്‍സ്):എസ്എസ്എല്‍സി/എസ്എസ്എല്‍സി ജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/എന്‍ടിസി/ എന്‍എസി. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്.
ടെക്‌നീഷന്‍ ബി(മോട്ടോര്‍ മെക്കാനിക്, എച്ച് വിഡി ലൈസന്‍സ്): എസ്എസ്എല്‍സി/എസ്എസ്എല്‍സി ജയം. ഡീസല്‍ മെക്കാനിക് ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്.
പ്രായം: 18-35 വയസ്. 2015 മാര്‍ച്ച് ആറ് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
ശമ്പളം: 5200-20200+ ഗ്രേഡ് പേ 2000 രൂപ.
അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും ന്ദന്ദന്ദ.ന്ഥന്ഥ്ര്യ.ന്ഥന്ന്റത്സ.ദ്ദഗ്നത്മ.ദ്ധി എന്ന വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റിലെ വിവരങ്ങള്‍ മനസിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha