കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2020-21..14 ; 12.2020 മുതൽ 04.01.2020 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം

കേരള ഹൈക്കോടതികമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക തൊഴിൽ വിജ്ഞാപനം കേരള ഹൈക്കോടതി പുറത്തിറക്കി.
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് യോഗ്യതയുള്ള സ്ഥാനാർത്ഥികളിൽ നിന്ന് സർക്കാർ ഓർഗനൈസേഷൻ ആണ് അപേക്ഷ ക്ഷണിക്കുന്നത് യോഗ്യതയുള്ളവർക്ക് 14.12.2020 മുതൽ 04.01.2020 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
വിജ്ഞാപന നമ്പർ 22/2020 പ്രകാരമാണ് അപേക്ഷകൾ ക്ഷണിക്കുന്നത് . കേരള ഹൈക്കോടതി കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് ആകെ 07 ഒഴിവുകളാണ് ഉള്ളത്
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമാണ് അടിസ്ഥാന യോഗ്യത . കൂടാതെ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ KGTE. നിർബന്ധം കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും ഉണ്ടായിരിക്കണം
02/01/1984 നും 01/01/2002 നും ഇടയിൽ ജനിച്ചവർ അപേക്ഷിക്കാൻ അർഹരാണ്.02/01/1979 നും 01/01/2002 നും ഇടയിൽ ജനിച്ച പട്ടികജാതി / പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 02/01/1981 നും 01/01/2002 നും ഇടയിൽ ജനിച്ച മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം
UR/OBC വിഭാഗക്കാർക്ക് 500 രൂപ അപേക്ഷാഫീസ്..അതേസമയം SC/ST &PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ്
അടയ്ക്കേണ്ടതില്ല.. അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്
തിരഞ്ഞെടുപ്പ് ഒബ്ജക്ടീവ് ടെസ്റ്റിന്റെയും ടൈപ്പിംഗ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും .. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20000 രൂപ മുതൽ 45800 രൂപ വരെ ശമ്പളം ലഭിക്കും
ഒഎംആർ ഉത്തരക്കടലാസിൽ 75 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടെസ്റ്റിൽ കമ്പ്യൂട്ടർ പ്രാവീണ്യം (50 മാർക്ക്), ജനറൽ നോളജ് & കറന്റ് അഫയേഴ്സ് (30 മാർക്ക്), ജനറൽ ഇംഗ്ലീഷ് (20 മാർക്ക്) എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം
ഒബ്ജക്ടീവ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികൾക്ക് ടൈപ്പിംഗ് ടെസ്റ്റ് ഉണ്ടായിരിക്കും . ടൈപ്പിംഗ് പരിശോധനയിൽ ടൈപ്പിംഗ് സ്പീഡ് ടെസ്റ്റും കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റും ഉൾപ്പെടും
പ്രധാന തീയ്യതികൾ
ഓൺലൈൻ മോഡ് വഴി അപേക്ഷാ ഫീസ് അയയ്ക്കുന്ന തിയ്യതി: 14 ഡിസംബർ 2021, അവസാനിക്കുന്ന തിയ്യതി : 04 ജനുവരി 2021
ഓൺലൈൻ മോഡ് വഴി അപേക്ഷാ ഫീസ് അയയ്ക്കൽ, ഓഫ്‌ലൈൻ പേയ്‌മെന്റിനായി ചലാൻ ഡൗൺലോഡ് ചെയ്യുക എന്നിവ 11 ജനുവരി 2021നകം ചെയ്തിരിക്കണം . എസ്‌ബിഐ ശാഖകളിൽ ഓഫ്‌ലൈൻ മോഡ് വഴി അപേക്ഷാ ഫീസ് അയയ്ക്കൽ ആരംഭിക്കുക 13 ജനുവരി 2021നു ആണ്
ഓഫ്‌ലൈൻ മോഡ് വഴി അപേക്ഷാ ഫീസ് അയയ്ക്കുന്നതിനുള്ള അവസാന തീയതി: 20 ജനുവരി 2021
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 14 മുതൽ 2021 ജനുവരി 4 വരെ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
https://hckrecruitment.nic.in/app_notif.php
https://www.facebook.com/Malayalivartha
























