എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 368 ഒഴിവ്; മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു, ഡിസംബർ 15 മുതൽ ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ 368 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15 മുതൽ ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജർ-ഫയർ സർവീസസ് (11): ഫയർ/മെക്കാനിക്കൽ/ഓട്ടോമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, 5 വർഷം പ്രവൃത്തിപരിചയം വേണം.
മാനേജർ- ടെക്നിക്കൽ (2): മെക്കാനിക്കൽ/ഓട്ടോമൊബീലിൽ ബിഇ/ബിടെക്, 5 വർഷം പ്രവൃത്തിപരിചയം ഉണ്ടാകണം.
ജൂനിയർ എക്സിക്യൂട്ടീവ്-എയർ ട്രാഫിക് കൺട്രോൾ (264): ബിഎസ്‌സി (ഫിസിക്സും മാത്‌സും വിഷയമായിരിക്കണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (ഫിസിക്സും മാത്‌സും വിഷയമായിരിക്കണം).
ജൂനിയർ എക്സിക്യൂട്ടീവ്- എയർപോർട് ഓപ്പറേഷൻസ് (83): സയൻസ് ബിരുദവും എംബിഎയും അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം ഉണ്ടാകണം.
ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ (8): മെക്കാനിക്കൽ/ ഓട്ടോമൊബീലിൽ ബിഇ/ബിടെക്.
പ്രായപരിധി: 2020 നവംബർ 30 ന് മാനേജർക്ക് 32 വയസ്സും ജൂനിയർ എക്സിക്യൂട്ടീവിന് 27 വയസ്സും. അർഹരായവർക്ക് ഇളവ് ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























