കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് റെയിൽവേയിൽ നിരവധി അവസരങ്ങൾ... ഫെബ്രുവരി 15 ന് മുമ്പ് അപേക്ഷിക്കണം

ഇന്ത്യയിലുടനീളം അപ്രന്റീസ് ജോലികൾക്ക് അപേക്ഷിക്കാനുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് (ബിഎൽഡബ്ല്യു) ഔദ്യോഗികമായി പുറത്തിറക്കി . കേന്ദ്രസർക്കാർ ജോലി തേടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ബിഎൽഡബ്ല്യു റിക്രൂട്ട്‌മെന്റ് 2021 നുള്ള ഓൺലൈൻ അപേക്ഷ 2021 ജനുവരി 18 ന് ആരംഭിച്ചതാണ് .. ഇനിയും അപേക്ഷിക്കാത്തവർ 2021 ഫെബ്രുവരി 15 ന് മുമ്പ് അപേക്ഷിക്കണം.
അപേക്ഷിക്കാനുള്ള പ്രായപരിധി, യോഗ്യത, പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ്, ബിഎൽഡബ്ല്യു റിക്രൂട്ട്‌മെന്റ് 2021 നുള്ള അപേക്ഷാ ഫീസ് തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ ഇപ്രകാരമാണ് .
44-ാം ബാച്ച് ആക്ട് പ്രകാരം 374 ഒഴിവുകളിലേക്ക് ഐ.ടി.ഐ, നോൺ-ഐ.ടി.ഐ സീറ്റുകളിൽ അപ്രന്റീസായി ആണ് നിയമനം .. മെട്രിക്കുലേഷൻ പരീക്ഷയിലെ മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഐടിഐ വിജയിച്ചവർക്ക് മുൻഗണന ഉണ്ടെങ്കിലും അവർക്ക് ഐടിഐ സ്കോർ വെയിറ്റേജ് നൽകില്ല. അപ്ലിക്കേഷൻ പ്രോസസ്സ്, പ്രായപരിധി, പ്രധാനപ്പെട്ട തീയതികൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇവിടെ പരിശോധിക്കുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021ഫെബ്രുവരി 15 ആണ്
ഐടിഐ സീറ്റുകളുടെ വിശദാംശങ്ങൾ
ഫിറ്റർ – 107 പോസ്റ്റുകൾ
കാർപെന്റെർ – 3 പോസ്റ്റുകൾ
പൈന്റർ (ജനറൽ ) – 7 പോസ്റ്റുകൾ
മെഷീനിസ്റ്റ് – 67 പോസ്റ്റുകൾ
വെൽഡർ (ജി & ഇ) – 45 പോസ്റ്റുകൾ
ഇലക്ട്രീഷ്യൻ – 71 പോസ്റ്റുകൾ
ഐടിഐ ഇതര സീറ്റുകളുടെ വിശദാംശങ്ങൾ
ഫിറ്റർ – 30 പോസ്റ്റുകൾ
മെഷീനിസ്റ്റ് – 15 പോസ്റ്റുകൾ
വെൽഡർ (ജി & ഇ) – 11 പോസ്റ്റുകൾ
ഇലക്ട്രീഷ്യൻ – 18 പോസ്റ്റുകൾ
അംഗീകൃത ബോർഡിൽ നിന്ന് പ്രസക്തമായ ട്രേഡുകളിൽ പത്താം ക്ലാസ് / ഐടിഐ പാസായവർക്ക് അപേക്ഷിക്കാം
വെൽഡർ, ഐടിഐ കാർപെന്റർ ട്രേഡുകൾ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 15 വയസ്സ് പൂർത്തിയായിരിക്കണം , 22 വയസ്സിൽ കൂടരുത്.നോൺ ഐടിഐ, ഐടിഐ ക്കാർക്ക് പ്രായപരിധിയിൽ വ്യത്യാസമില്ല
മെട്രിക്കുലേഷൻ പരീക്ഷയിൽ ലഭിച്ച മെറിറ്റ് ലിസ്റ്റ് / മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷകർ 100 രൂപ ഫീസ് നൽകണം. പേയ്‌മെന്റ് മോഡ്: ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഓൺലൈൻ ആയാണ് ഫീസ് അടയ്‌ക്കേണ്ടത് .. എസ്‌സി / എസ്ടി / പിഎച്ച്, വനിതാ സ്ഥാനാർത്ഥികൾക്ക് ഫീസില്ല.
Indian Railway എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട് .
Apply Now ൽ ഓൺലൈനായി അപേക്ഷിക്കാം
ഓൺലെനായി അപേക്ഷിച്ചതിനു ശേഷം പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കേണ്ടതാണ്
https://www.facebook.com/Malayalivartha
























