ഇന്ത്യന്‍ നേവിയിൽ നിരവധി ഒഴിവുകൾ, പരിശീല സമയത്ത് 14,600 രൂപ, വിജയകരമായി പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്കെയിലിൽ നിയമനം, ഉടൻ അപേക്ഷിക്കൂ...!
ഇന്ത്യന്‍ നേവിയില്‍ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. അവിവാഹിതരായ പുരുഷന്മാര്ക്കാണ് റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം. സെയിലര്‍ തസ്തികയില്‍ 2500 ഒഴിവുകളാണ് ഉള്ളത്. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് 500, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് -2000 എന്നീ വിഭാഗത്തിലാണ് അവസരം.
2022 ഓഗസ്റ്റിലാണ് കോഴ്സ് ആരംഭിക്കുന്നത്. പരീശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എ.എ.യ്ക്ക് 20 വര്‍ഷവും എസ്.എസ്.ആറിന് 15 വര്‍ഷവുമാണ് സര്‍വീസ്. മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി. ആര്‍ട്ടിഫൈസര്‍ അപ്രന്റിസിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത 60 ശതമാനം മാര്‍ക്കോടെ ഫിസിക്സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു.
കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സിലേക്ക് ഫിസിക്സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
അപേക്ഷകർ 2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം. പരിശീല സമയത്ത് 14,600 രൂപ.ഇതു വിജയകരമായി പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്കെയിലിൽ നിയമനം ലഭിക്കും.
https://www.facebook.com/Malayalivartha