ആര്.ബി.ഐ യിൽ ജോലി സ്വന്തമാക്കാം...! ആകർഷകമായ ശമ്പളം,...യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവസാന തീയതിയായ ഏപ്രില്‍ 18 ന് മുമ്പ് അപേക്ഷിക്കൂ...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആകർഷകമായ ശമ്പളത്തോട് കൂടി ജോലി സ്വന്തമാക്കാം.294 ഓഫീസര്‍ ഗ്രേഡ് ബി തസ്തികകളിലേക്കുള്ള രജിസ്ട്രേഷന് തുടങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ rbi.org.in വഴി അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ മാര്‍ച്ച് 28 ന് ആരംഭിച്ചു.
ആര്‍ബിഐ ഓഫീസര്‍ ഗ്രേഡ് ബി റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍
തസ്തിക: ഓഫീസര്‍ ഗ്രേഡ് ബി (ജനറല്‍)
ഒഴിവുകളുടെ എണ്ണം: 238
പേ സ്കെയില്‍: 35150 - 62400/-
തസ്തിക: ഓഫീസര്‍ ഗ്രേഡ് ബി (DSIM)
ഒഴിവുകളുടെ എണ്ണം: 25
പേ സ്കെയില്‍: 35150 - 62400/-
ഗ്രേഡ് ബി (ജനറല്‍) : ബാച്ചിലേഴ്സ് ഡിഗ്രിയിലും 12-ാം (അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം), പത്താം സ്റ്റാന്‍ഡേര്‍ഡ് പരീക്ഷകളിലും അപേക്ഷകന് കുറഞ്ഞത് 60% മാര്‍ക്ക് (SC/ST/PwBD ആണെങ്കില്‍ 50%) ഉണ്ടായിരിക്കണം.
ഗ്രേഡ് ബി (ഡിഇപിആര്‍) : ഉദ്യോഗാര്‍ത്ഥി ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ്/ ഫിനാന്‍സ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
ഗ്രേഡ് ബി (DSIM) : ഉദ്യോഗാര്‍ത്ഥിക്ക് 55% മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് & ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയില്‍ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം.
പരീക്ഷാ ഫീസ് ഓണ്‍ലൈനായിട്ടാണ് അടക്കേണ്ടത്. ജനറല്‍/ഒബിസി വിഭാഗത്തിന് 850/-. SC/ST/PWD/EXS-ന്: 100/- ആണ് അപേക്ഷ ഫീസ്.
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് RBI ഔദ്യോഗിക വെബ്സൈറ്റ് rbi.org.in വഴി അപേക്ഷിക്കാം.
ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഏപ്രില്‍ 18. പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രീയ.
https://www.facebook.com/Malayalivartha