കേരളത്തിന് അഭിമാനത്തിളക്കം...! സിവില്‍ സര്‍വീസ് ഫലം പുറത്ത്, ആദ്യ നൂറില്‍ ഒമ്പത് മലയാളികള്‍, ഒന്നാം റാങ്ക് സ്വന്തമാക്കി ശ്രുതി ശര്‍മ്മ...,ലിസ്റ്റിലെ ആദ്യ നാല് റാങ്കും വനിതകള്‍ക്ക്...!
സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു. ആകെ 685 ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ പട്ടികയില്‍ സ്ഥാനമുറപ്പിച്ചപ്പോൾ പട്ടികയിലെ ആദ്യ നൂറില്‍ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചു. 21ാം റാങ്ക് മലയാളിയായ ദിലീപ് കെ. കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25ാം റാങ്ക് ലഭിച്ചു. വി. അവിനാശ്- 31, ജാസ്മിന്- 36 റാങ്കുകള്‍ നേടി.
പ്രധാന റാങ്കുകള്‍ നേടിയ മറ്റു മലയാളികള്‍- ടി. സ്വാതിശ്രീ (42), സി എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി. മേനോന് (66), ചാരു- 76.എന്നിവരാണ് റാങ്ക് നേടിയവർ.ആദ്യ റാങ്കുകള്‍ വനിതകളാണ് സ്വന്തമാക്കിയത്. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വര്‍മയ്ക്കാണ്.
ആദ്യ പത്ത് റാങ്ക് നേടിയവര്‍ ഇവര്‍
1 ശ്രുതി ശര്‍മ്മ
2 അങ്കിത അഗര്‍വാള്‍
3 ഗാമിനി സിംഗ്ല
4 ഐശ്വര്യ വര്‍മ്മ
5 ഉത്കര്‍ഷ് ദ്വിവേദി
6 യക്ഷ് ചൗധരി
7 സംയക് എസ് ജെയിന്
8 ഇഷിതാ രതി
9 പ്രീതം കുമാര്‍
10 ഹര്‍കീരത് സിംഗ് രന്ധാവ
https://www.facebook.com/Malayalivartha