Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

നവോദയ വിദ്യാലയങ്ങളിൽ അധ്യാപകരാകാൻ അവസരം; 1616 ഒഴിവുകള്‍; 44,900 - 1,51,100 രൂപ ശമ്പളം; ജൂലൈ 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം

12 JULY 2022 12:04 PM IST
മലയാളി വാര്‍ത്ത



നവോദയവിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം . 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് കേരളത്തില്‍ 12 കേന്ദ്രങ്ങളുണ്ടാവും.

 



ഒഴിവുകള്‍:  പ്രിന്‍സിപ്പല്‍ - 12, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് - 397, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് - 683, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്) - 343,

 


മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍ - 181 ഒഴിവുകള്‍:  ഒഴിവുകള്‍ വിഷയം തിരിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (പി.ജി.ടി.): ബയോളജി-42, കെമിസ്ട്രി-55, കൊമേഴ്‌സ്-29, ഇക്കണോമിക്സ്-83, ഇംഗ്ലീഷ്-37, ജ്യോഗ്രഫി-41, ഹിന്ദി-20, ഹിസ്റ്ററി-23, മാത്സ്-26, ഫിസിക്സ്-19, കംപ്യൂട്ടര്‍ സയന്‍സ്-22.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (ടി.ജി.ടി.): ഇംഗ്ലീഷ്-144, ഹിന്ദി-147, മാത്സ്-167, സയന്‍സ്-101, സോഷ്യല്‍ സ്റ്റഡീസ്-124.


ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്): അസമീസ്-66, ബോഡോ-9, ഗാരോ-8, ഗുജറാത്തി-40, കന്നഡ-6, ഖാസി-9, മലയാളം-11, മറാത്തി-26, മിസോ-9, നേപ്പാളി-6, ഒഡിയ-42, പഞ്ചാബി-32, തമിഴ്-2, തെലുഗു-31, ഉറുദു-44.
മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍: മ്യൂസിക്-33, ആര്‍ട്ട്-43, പി.ഇ.ടി. (പുരുഷന്‍)-21, പി.ഇ.ടി. (വനിത)-31, ലൈബ്രേറിയന്‍-53.

 



യോഗ്യതയും പ്രായവും ശമ്പളവും

പ്രിന്‍സിപ്പല്‍: 50 ശതമാനം മാര്‍ക്കോടെ നേടിയ മാസ്റ്റര്‍ ബിരുദം, പ്രവൃത്തി പരിചയം വേണം. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ എന്‍.സി.ഇ. ആര്‍.ടി.യുടെ റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍നിന്നോ/ എന്‍.സി.ടി.ഇ. അംഗീകൃത സര്‍വകലാശാലകളില്‍/ സ്ഥാപനത്തില്‍നിന്നോ നേടിയ ദ്വിവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സ്.

 

 

അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ നേടിയ പി.ജി.യും ബി.എഡും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവും ആവശ്യമാണ്. അംഗീകൃത സ്‌കൂളുകളില്‍ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 47,600-1,51,100 രൂപ.

 

 



ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ എന്‍.സി.ഇ.ആര്‍.ടി.യുടെ റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍നിന്നോ/എന്‍.സി.ടി.ഇ. അംഗീകൃത സര്‍വകലാശാലകളില്‍/ സ്ഥാപനത്തില്‍ നിന്നോ നേടിയ നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ്. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലേഴ്‌സ് ഓണേഴ്‌സ്/ബാച്ചിലേഴ്‌സ് ബിരുദം (അതത് വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് വെബ്‌സൈറ്റ് കാണുക).

 

 

 

 

സി.ടെറ്റ്., ബി.എഡ്., ഇംഗ്ലീഷിലും ഹിന്ദിയിലും പഠിപ്പിക്കാനുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം (നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് നേടിയവര്‍ക്ക് ബി.എഡ്. ആവശ്യമില്ല). റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തനപരിചയവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി- 35 വയസ്സ്. ശമ്പളം 44,900-1,42,400 രൂപ.

 

 

 



മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍: ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍: ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദം. അല്ലെങ്കില്‍. ഡി.പി.ഇ.ഡി. പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍നിന്ന് ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.
മ്യൂസിക്, ആര്‍ട്‌സ് എന്നിവയിലെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. ലൈബ്രേറിയന്‍: ലൈബ്രറി സയന്‍സില്‍ ബിരുദം/അല്ലെങ്കില്‍ ബിരുദവും ലൈബ്രറി സയന്‍സ് ഡിപ്ലോമ, പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവര്‍ത്തനപരിചയവും കംപ്യൂട്ടര്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.പ്രായപരിധി-35 വയസ്സ്. ശമ്പളം 44,900-1,42,200 രൂപ.

 

 


പ്രായ പരിധി:  ടി.ജി.ടി. പി.ജി.ടി. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് 10 വര്‍ഷംവരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. നവോദയ വിദ്യാലയങ്ങളിലെ റെഗുലര്‍ ജീവനക്കാര്‍ക്ക് പ്രായപരിധിയില്ല.

 



പരീക്ഷ; കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ലൈബ്രേറിയന്‍ തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മാത്രമേ ഉണ്ടാവൂ. 15 മാര്‍ക്കിനായിരിക്കും (150 ചോദ്യങ്ങള്‍) പരീക്ഷ. മൂന്നുമണിക്കൂറാണ് സമയം. ടി.ജി.ടി., പി.ജി.ടി. തസ്തികകളിലേക്ക് ജനറല്‍ അവെയര്‍നെസ്, റീസണിങ്, ഐ.സി.ടി. നോളെജ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഡൊമൈന്‍ നോളെജ് എന്നിവയായിരിക്കും ഉണ്ടാവുക. സിലബസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം ഉണ്ടാകും.

 

 

 


പരീക്ഷാകേന്ദ്രങ്ങൾ;   പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരീക്ഷ ഡല്‍ഹിയില്‍വെച്ചാവും നടക്കുക. മറ്റ് തസ്തികകളിലേക്ക് പരീക്ഷകള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കേരളത്തില്‍ ആലപ്പുഴ, എറണാകുളം (കൊച്ചി), ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപില്‍ കവരത്തിയാണ് കേന്ദ്രം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും.

 

 



ഫീസ്: പ്രിന്‍സിപ്പല്‍-2000 രൂപ, പി.ജി.ടി.-1800 രൂപ, ടി.ജി.ടി., മറ്റ് അധ്യാപകര്‍-1500 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല. അപേക്ഷ: www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂലായ് 22 വരെ അപേക്ഷ സമർപ്പിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (4 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (4 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (5 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (5 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (6 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (6 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (6 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (7 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (7 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്  (7 hours ago)

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല  (7 hours ago)

Malayali Vartha Recommends