ഐടിബിപി റിക്രൂട്ട്മെന്റ്; 37 സബ് ഇന്‍സ്പെക്ടര്‍; വനിതകള്‍ക്കും അവസരം; അവസാന തീയതി ഓഗസ്റ്റ് 14
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) 37 സബ് ഇന്‍സ്പെക്ടര്‍ (ഓവര്സീര്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 14 ആണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ itbpolice.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം.
തസ്തിക – സബ് ഇന്‍സ്പെക്ടര്‍ പൊലീസ് ഓവര്‍സീയര്‍ (പുരുഷന്) ഒഴിവുകളുടെ എണ്ണം – 32 പേ സ്കെയില്‍ – 35400 – 112400 ലെവല്‍ 6 തസ്തിക – സബ് ഇന്‍സ്പെക്ടര്‍ പൊലീസ് ഓവര്‍സീയര്‍ (വനിത) ഒഴിവുകളുടെ എണ്ണം -5.
ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയോ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണം. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിഇറ്റി, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ്, മെഡിക്കല്‍ എക്സാമിനേഷന് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha