അറുന്നൂറിലേറെ അപ്രന്റിസ് ഒഴിവുകളുമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്.... അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നാസിക് എയർക്രാഫ്റ്റ് ഡിവിഷനിൽ അപ്രന്റിസ് ഒഴിവ്. 633 ഒഴിവുകളാണ് ആകെയുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.
ഐടിഐ ട്രേഡ് അപ്രൻഡീസിന് 455 ഒഴിവുകളാണുള്ളത്. ഫിറ്റർ, ടേണർ, മെഷിനിസ്റ്റ്, കാർപെന്റർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ), ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജന), ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് (എംവി), വെൽഡർ (ജി & ഇ), റഫ്രിജറേഷൻ & എസി മെക്കാനിക്, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്) എന്നീ ബന്ധപ്പെട്ടവയിൽ ഐടിഐ ഉണ്ടായിരിക്കണം. ഇതാണ് വിദ്യാഭ്യാസ യോഗ്യത.
കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് PASAA/COPAയിൽ ഐടിഐ ആണ് വിദ്യാഭ്യാസ യോഗ്യത.
എൻജിനീയറിങ്/ അദർ ഗ്രാജ്വേറ്റിന് 99 ഒഴിവുകളാണുള്ളത്. എയ്റനോട്ടിക്കൽ, കംപ്യൂട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, പ്രൊഡക്ഷൻ എൻജിനീയർ എന്നിവയിൽ ബന്ധപ്പെട്ട ബിടെക് ആണ് വിദ്യാഭ്യാസ യോഗ്യത.
ഫാർമസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകരുടെ വിദ്യഭ്യാസ യോഗ്യത ബിഫാം ആണ്. നഴ്സിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകരുടെ വിദ്യഭ്യാസ യോഗ്യത ബിഎസ്സി നഴ്സിങ്.
ടെക്നിഷ്യന് 79 ഒഴിവുകളാണുള്ളത്. എയ്റനോട്ടിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നിവയിൽ ബന്ധപ്പെട്ട ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത.
ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകരുടെ വിദ്യഭ്യാസ യോഗ്യത എംഎൽടി ഡിപ്ലോമ. ഹോട്ടൽ മാനേജ്മെന്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമയാണ്.
ഗ്രാജ്വേറ്റ്കാർക്ക് 9000 രൂപയും, ടെക്നിഷ്യൻകാർക്ക് 8000 രൂപയുമാണ് ശമ്പളം. ഐടിഐകാർക്ക് മാനദണ്ഡ പ്രകാരാമായിരിക്കും ശമ്പളം. കൂടുതൽ വിവരങ്ങൾക്കായി www.hal-india.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha