ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷകൾ ക്ഷണിച്ചു... അവസാന തീയതിക്ക് മുന്നേ അപേക്ഷിക്കു...
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷകൾ ക്ഷണിച്ചു. ഭട്ടിൻഡ, ഭോപ്പാൽ, ഭുവനേശ്വർ, ബിലാസ്പുർ, ദ്യോഗാർ, ഗോരഖ്പൂർ, വിജയ്പുർ, ജമ്മു, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, ഡൽഹി, പട്ന, റായ്ബറേലി, റായ്പൂർ, രാജ്കോട്ട്, ഋഷികേശ്, ബി ബി നഗർ, ഗുവാഹത്തി എയിംസുകളിലാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.
ബി എസ സി (Hons) നഴ്സിംഗ്/ ബി എസ സി നഴ്സിംഗ് അല്ലെങ്കിൽ ബി എസ സി ( പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി എസ സി നഴ്സിംഗ്, സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ ഇൻ നഴ്സസ് ആൻഡ് മിഡ്വൈഫ് രെജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്വൈഫറി ഡിപ്ലോമ. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ ഇൻ നഴ്സസ് ആൻഡ് മിഡ്വൈഫ് രെജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
അപേക്ഷകരുടെ പ്രായം 18-30 വരെ. അർഹർക്ക് പ്രായത്തിൽ ഇളവുള്ളതാണ്. 9,300 മുതൽ 34,800 + ഗ്രേഡ് പേ 4,600 ആണ് ശമ്പളം. സെപ്തംബര് 11-നാണ് പരീക്ഷ നടക്കുന്നത്. ഓൺലൈൻ പരീക്ഷ മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്.
3000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം/ഇ ഡബ്ള്യു എസ് വിഭാഗക്കാർക്ക് 2,400 രൂപയാണ് ഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്കായി www.aiimsexams.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha