തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ ജോലി ചെയ്യാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം.... തൊഴിലവസരങ്ങൾ പാഴാക്കാതെ വിവിധ തസ്തികകയിലേക്കുള്ള ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കൂ...
സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൽ വിവിധ തസ്തികകളിക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകളിലേക്ക് 5 മാനേജർ/എഞ്ചിനീയർ ഒഴിവുകളാണുള്ളത്. കരാർ നിയമനപ്രകാരമായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16.
പ്രൊജക്റ്റ് മാനേജർ, സീനിയർ സൈറ്റ് എഞ്ചിനീയർ, സൈറ്റ് എഞ്ചിനീയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്രൊജക്റ്റ് മാനേജർ റോഡ്സിന് എം ടെക് ട്രാൻസ്പോർട്ടേഷൻ ഇൻ എഞ്ചിനീയറിംഗ്/ഹൈവേ എഞ്ചിനീയർ എന്നതാണ് വിദ്യാഭ്യാസ യോഗ്യത. 10 വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 55,000 മുതൽ 75,000 വരെയാണ് ശമ്പളം.
സീനിയർ സൈറ്റ് എഞ്ചിനീയർ എം ഇ പിയ്ക്ക് എലെക്ട്രിക്കൽ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിടെക്/ഡിപ്ലോമായാണ് വിദ്യാഭ്യാസ യോഗ്യത. ബിടെക്കാർക്ക് 4 വർഷവും, ഡിപ്ലോമക്കാർക്ക് 8 വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 35,000 മുതൽ 40,000 വരെയാണ് ശമ്പളം.
സൈറ്റ് എഞ്ചിനീയർ സിവിലിന് സിവിൽ എഞ്ചിനീറിങ്ങിൽ ബിടെക്/ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. ബിടെക്കാർക്ക് 2 വർഷവും, ഡിപ്ലോമക്കാർക്ക് 4 വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 20,000 മുതൽ 30,000 വരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha