കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജിയുടെ ഹെൽത്ത് സെന്ററിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ... ഓഗസ്റ്റ് 23, 25 എന്നീ തീയതികളിൽ നടത്തുന്ന ഇന്റർവ്യൂവിന് തയ്യാറെടുക്കു...
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജിയുടെ ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ്/ ഓഫീസർ ഒഴിവുകൾ. ഫർമസ്യുട്ടിക്കൽ അസിസ്റ്റന്റ്, റസിഡന്റ് മെഡിക്കൽ ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് ഒഴിവ്. കരാർ നിയമനപ്രകാരമാണ്.
ഫർമസ്യുട്ടിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. സയൻസ് വിഷയത്തിൽ പ്ലസ് ടു, ഒന്നാം ക്ലാസ്സോടെ രണ്ടു വർഷ ഡിപ്ലോമ, 2 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫർമസിയിൽ ബിരുദം, ഫർമസിസ്റ് രജിസ്ട്രേഷൻ ഇവയൊക്കെയാണ് വിദ്യാഭ്യാസ യോഗ്യത. 30 വയസ്സാണ് പ്രായപരിധി. പ്രതിമാസം 17,875 രൂപയാണ് ശമ്പളം. ഇതിലേക്കുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 23-നാണ്.
റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് രണ്ട ഒഴിവുകളാണുള്ളത്. എംബിബിസ്/തത്തുല്യമായവ, സ്റ്റേറ്റ്/ഇന്ത്യൻ മെഡിക്കൽ രജിസ്ട്രേഷൻ ഇവയൊക്കെയാണ് വിദ്യാഭ്യാസ യോഗ്യത. ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 35 വയസ്സാണ് പ്രായപരിധി. പ്രതിമാസം 60,000 മുതൽ 75,000 രൂപവരെയാണ് ശമ്പളം. . ഇതിലേക്കുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 23-നാണ്.
നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. 1 ഒഴിവാണ് ഇതിലേക്കുള്ളത്. പത്താം ക്ലാസ് പാസ് ആണ് വിദ്യാഭ്യാസ യോഗ്യത. ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സാണ് പ്രായപരിധി. പ്രതിമാസം 13,750 രൂപയാണ് ശമ്പളം. ഇതിലേക്കുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 25-നാണ്. കൂടുതൽ വിവരങ്ങൾക്കായി www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha