Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

കാനഡയിൽ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ..ഈ വ‌ർഷം 4.3 ലക്ഷം പേർക്ക് പെർമനന്റ് റസിഡന്റ് വീസ നൽകും

08 AUGUST 2022 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ഇന്ന് മലയാളികൾ കൂടുതലും പഠിക്കാനും ജോലിക്കും പോകുന്നത് കാനഡ അല്ലെങ്കിൽ യൂറോപ്പ് പോലുള്ള രാജ്യങ്ങളിലേക്കാണ്. തൊഴിലന്വേഷിക്കുന്നവർക്ക് സന്തോഷവാർത്തയാണ് കാനഡയിൽ നിന്നും വരുന്നത്. കാനഡയിൽ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്


2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ‌ സൃഷ്ടിക്കപ്പെട്ടു. 2022 മേയിലെ ലേബർ ഫോഴ്സ് സർവേയിലാണു വൻ തൊഴിലവസരങ്ങളുടെ കണക്കുള്ളത്

തൊഴിലാളികളുടെ കുറവ് രാജ്യത്തു വർധിക്കുകയാണെന്നു സർവേയിൽ പറയുന്നു. വർദ്ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം നിരവധി വ്യവസായങ്ങൾക്ക് ബുദ്ധിമുട്ടിക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തു തൊഴിൽ ചെയ്യുന്ന പൗരന്മാർക്കു പ്രായമാകുന്നതും കൂട്ടത്തോടെ വിരമിക്കുന്നതുമാണ്‌ ഒഴിവുകൾ കൂട്ടുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വർധിക്കാനിടയാക്കും.

രാജ്യത്തെ തൊഴിലാളികൾക്ക് പ്രായമാകുകയും റിട്ടയർമെന്റിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത് ഉയർന്ന തൊഴിൽ ഒഴിവുകൾക്ക് കാരണമാകുന്നു. 2022-ൽ കാനഡ തങ്ങളുടെ എക്കാലത്തെയും വലിയ സ്ഥിരതാമസക്കാരെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയാണ്.

ഈ വ‌ർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകാനാണു കാനഡയുടെ തീരുമാനം. ഇതു സമീപകാലത്തെ വലിയ സംഖ്യയാണ്. 2024ൽ 4.5 ലക്ഷം പേർക്കു പെർമനന്റ് റസിഡന്റ് വീസ നൽകാനാണു കാനഡ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.

വരും വർഷങ്ങളിലും തൊഴിലവസരം കൂടുമെന്നും കുടിയേറ്റക്കാർക്കു നല്ലതാണെന്നുമാണു വിലയിരുത്തൽ. സയൻസ്, പ്രഫഷണൽ, സാങ്കേതികത, ഗതാഗതം, വെയർഹൗസിങ്, ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവുകൾ വർധിക്കും.

നിർമാണ മേഖലയിൽ‌ മാത്രം 89,900 പേരുടെ ഒഴിവാണ് ഏപ്രിലിൽ റിപ്പോർട്ട് ചെയ്തത്. താമസ സൗകര്യം, ഭക്ഷ്യ മേഖലയിലും തുടർച്ചയായ 13–ാം മാസത്തിലും തൊഴിലവസരങ്ങൾ ഉയർന്ന നിരക്കിലാണ്. വേതനത്തിന്റെ കാര്യത്തിലും കാനഡ മുന്‍നിരയിലാണ്. അമേരിക്കയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോലും കാനഡയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. രാഷ്ട്രീയ കാലാവസ്ഥയും കാനഡ ഇമിഗ്രേഷനു ഇന്നു ഏറെ അനുകൂലമാണ്.

എങ്ങനെ കാനഡയിലെത്താം എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ഏറെ സംശയങ്ങളുണ്ട്. കാനഡയില്‍ രണ്ട് രീതിയില്‍ എത്താം. ഒന്ന് ഉപരിപഠനത്തിനായും രണ്ടാമതായി കാനഡ ഇമിഗ്രേഷന്‍ വഴി തൊഴിലിനായും. കാനഡയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി തൊഴില്‍ കണ്ടെത്തുന്നതാണ് കാനഡ ഇമിഗ്രേഷനേക്കാള്‍എളുപ്പം. ചിലപ്പോള്‍ കാനഡ ഇമിഗ്രേഷന് കൂടുതല്‍ സമയമെടുക്കും. കാനഡ ഇമിഗ്രേഷനു സ്‌കില്‍ വികസനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് കാനഡയില്‍ അവസരങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാനഡയില്‍ മികച്ച സര്‍വ്വകലാശാലകളും കോളേജുകളും സ്‌കില്‍ വികസന കേന്ദ്രങ്ങളുമുണ്ട്.

ലോകോത്തര നിലവാരത്തിലുള്ള 27 സര്‍വ്വകലാശാലകള്‍ കാനഡയിലുണ്ട്. ടൊറന്റോ, മാക്ഗില്‍, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഡീമോണ്‍ട്രയല്‍, കാല്‍ഗരി, വാട്ടര്‍ലൂ, വെസ്റ്റേണ്‍, ക്വീന്‍സ്, വിക്‌ടോറിയ, സസ്‌കാഷെവന്‍, വിന്‍ഡ്‌സര്‍ യോര്‍ക്ക്, കോണ്‍കോര്‍ഡിയ തുടങ്ങിയവ ഇതില്‍പ്പെടുന്നു.

രണ്ടര ലക്ഷം ഉദ്യോഗാര്‍ഥികളാണ് ഇമിഗ്രേഷനിലൂടെ പ്രതിവര്‍ഷം കാനഡയിലെത്തുന്നത്. ഇതു മൂന്നര ലക്ഷമാക്കി ഉയര്‍ത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. CRS – കോംപ്രിഹെന്‍സീവ് റാങ്കിങ് സിസ്റ്റം – അനുസരിച്ചാണ് വിസ അനുവദിക്കുന്നത്. നൂറില്‍ 67 പോയിന്റ് നേടിയിരിക്കണം. പ്രായം, വിദ്യാഭ്യാസം, ഭാഷാപ്രാവീണ്യം, പ്രവൃത്തി പരിചയം, സ്‌കില്‍ എന്നിവയ്ക്ക് പ്രത്യേകം വെയ്‌റ്റേജ് ലഭിക്കും.

 


ഇമിഗ്രേഷന്‍ അനുവദിച്ചാല്‍ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ കണ്ടെത്താനും തുടര്‍ന്ന് പെര്‍മനെന്റ് റെസിഡന്‍സിക്കും അവസരങ്ങള്‍ ലഭിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ ഡിപ്ലോമ, ഐ.ടി. സര്‍ട്ടിഫിക്കറ്റ്, സ്‌കില്‍ വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും എന്‍ജിനിയറിങ്, അക്കൗണ്ടിങ്, ഹോസ്പിറ്റാലിറ്റി, വെറ്ററിനറി സേവനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും.

40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബിരുദം / ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍, സ്‌കില്‍ വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് മികച്ച ഇംഗ്ലീഷ് പ്രാവീണ്യമുണ്ടെങ്കില്‍ കാനഡ ഇമിഗ്രേഷന് അപേക്ഷിക്കാം. IELTS ഒമ്പതില്‍ 6.5 -7 ബാന്‍ഡോടെ പൂര്‍ത്തിയാക്കിയിരിക്കണം. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ കാനഡയിലേക്ക് കടക്കാന്‍ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പ്രൊഫഷണല്‍ പരിചയം, പ്രൊഫഷണല്‍ യോഗ്യത, സ്‌കില്‍ പരിചയം എന്നിവ വിലയിരുത്തും.

നിരവധി സ്വകാര്യ ഏജന്‍സികള്‍ കാനഡയിലേക്കുള്ള പെര്‍മനെന്റ് റെസിഡന്‍സി വിസ സേവനങ്ങളുമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകൃത ഏജന്‍സികളെ മാത്രമെ ആശ്രയിക്കാവൂ. കനേഡിയന്‍ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമെ വിശ്വസിക്കാവൂ. കുറഞ്ഞ യോഗ്യതക്ക് മികച്ച അവസരം വാഗ്ദാനം നല്‍കുന്ന ഏജന്‍സികളെ ആശ്രയിക്കരുത്. ചതിക്കുഴികള്‍ കരുതിയിരിക്കണം.

ആശ്രയിക്കാവുന്ന വെബ്‌സൈറ്റുകള്‍ : ഡിസ്ക്രിപ്ഷൻ
www.canada.ca,www.cic.gc.ca, www.immigration.ca, www.workpermit.com, www.servicecanada.gc.ca

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയുടെ അര്‍ബുദ വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം  (4 hours ago)

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി സംഘടനയിലെ പ്രശ്‌നങ്ങള്‍ പറയുന്ന രീതി മാറണമെന്ന് ദിലീപ്  (4 hours ago)

സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനോ അല്ലെന്ന് പൃഥ്വിരാജ്  (5 hours ago)

ഹണി ട്രാപ്പ് കേസില്‍ രണ്ട് യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍  (5 hours ago)

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും വൈകുന്നു  (6 hours ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി  (6 hours ago)

ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര്‍ ഇരുപത്തിനാലിന് മമ്മൂട്ടി കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു  (7 hours ago)

ആവേശം പകര്‍ന്ന് മമൂട്ടിയുടെ ജന്‍മദിനത്തില്‍ സാമ്രാജ്യം ടീസര്‍ എത്തി  (8 hours ago)

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (9 hours ago)

ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി  (9 hours ago)

ഡബ്ല്യു.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആദ്യ സ്‌ട്രോക്ക് യൂണിറ്റുകളാകാന്‍ കേരളം  (9 hours ago)

മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്ന് കാതോലിക്കാബാവ  (9 hours ago)

ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി  (10 hours ago)

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (10 hours ago)

Malayali Vartha Recommends