ഡിസൈനർ, മാനേജർ എന്നീ തസ്തികകളിലേക്ക് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അപേക്ഷകൾ ക്ഷണിക്കുന്നു...
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൊജക്റ്റ് മാനേജർ, ഗ്രാഫിക് ഡിസൈനർ എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമന പ്രകാരമാണ്.
1 ഒഴിവുമായി പ്രൊജക്റ്റ് മാനേജർ- ഇ ആർ പി. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ ഇൻഫർമേഷൻ സിസ്റ്റംസ്/ ടെക്നോളജിയിൽ ബിരുദം/ പിജി/ അനുബന്ധമായ എഞ്ചിനീയറിംഗ് ബിരുദം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 55 വയസ്സാണ് പ്രായപരിധി. പ്രതിമാസ ശമ്പളം 75,000 മുതൽ 1,50,0000 വരെ. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 27.
ഗ്രാഫിക് ഡിസൈനർ എന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം, ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം, എംഎസ ഓഫീസിൽ അറിവ് എന്നിവയാണ്. 2 വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്. പ്രതിമാസ ശമ്പളം 25,000 മുതൽ 30,000 വരെ. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22. കൂടുതൽ വിവരങ്ങൾക്ക് https://iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha