കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ കൊച്ചി ക്യാമ്പസ്സിൽ അക്കാദമിക് അസോഷ്യേറ്റ് ഒഴിവ്.... അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കൂ...
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ കൊച്ചി ക്യാമ്പസ്സിൽ അക്കാദമിക് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനപ്രകാരമായിരിക്കും അപേക്ഷകരെ ജോലിയിൽ എടുക്കുന്നത്. എംബിഎ/ പിജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22. പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 22,300. കൂടുതൽ വിവരങ്ങൾ അറിയുവാൻ http://iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഒരു സ്വയംഭരണ പൊതു ബിസിനസ് സ്കൂളാണ്. കേരള സംസ്ഥാന സർക്കാരുമായി സഹകരിച്ച് 1996-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഈ സ്ഥാപനം 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം)കളിൽ ഒന്നാണ്. സ്ഥാപിതമായ അഞ്ചാമത്തെ ഐഐഎമ്മായിരുന്നു ഈ സ്ഥാപനം.
https://www.facebook.com/Malayalivartha