ബിരുദധാരികൾക്ക് തൊഴിൽ നേടാൻ ഇതാ ഒരു സുവർണ്ണാവസരം... ഓഗസ്റ്റ് 12-ന് നടക്കുന്ന ഇന്റർവ്യൂന് പങ്കെടുക്കു...
ജില്ലാ എംപ്ലോയബിലിറ്റി സെന്ററും മോഡൽ ക്യാരീർ സെന്ററും ചേർന്ന് ബെംഗളൂരു ആസ്ഥാനമായ മുൾട്ടിനാഷണൽ കമ്പനിയിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു. പ്രോസസ്സ് അസോഷ്യറ്റ് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. ഓഗസ്റ്റ് 12-നാണ് ഇന്റർവ്യൂ.
പ്രോസസ്സ് അസോഷ്യറ്റ് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദമോ അതിനുമുകളിലോ. 2019ലോ അല്ലെങ്കിൽ അതിനുശേഷമോ പാസ് ആയവരായിരിക്കണം. എം ജി സർവകലാശാല ക്യാമ്പസ്സിലെ സ്കൂൾ ഓഫ് ഗാന്ധിയാൻ തൊട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിലും സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിലും വച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. പങ്കെടുക്കുന്നവർ https://forms.gle/vpS4hfWEDe1Dxyri8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ 7356754522 എന്ന നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha