പ്രോഗ്രാം എസ്സിക്യുട്ടിവ് തസ്തികയിലേക്ക് ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം...ഉടൻ അപേക്ഷിക്കു..
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന് കീഴിൽ തിരുവനന്തപുരത്ത് സീനിയർ പ്രോഗ്രാം എസ്സിക്യട്ടീവിന്റെ ഒഴിവ്. 1 ഒഴിവാണ് ആകെയുള്ളത്. കരാർ നിയമനപ്രകാരമാണ് ജോലിയിൽ എടുക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് നിങ്ങളുടെ യോഗ്യതയെങ്കിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വിഷയത്തിൽ പി ജിയാണ് നിങ്ങളുടെ യോഗ്യതയെങ്കിൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അവസരം. 30 മുതൽ 40 വയസ്സുവരെയാണ് പ്രായപരിധി. പ്രതിമാസ ശമ്പളം 32,000 മുതൽ 42,500 രൂപ വരെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ https://kdisc.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha