അധ്യാപക-അനധ്യാപക തസ്തികകളിൽ തൊഴിലവസരങ്ങളുമായി സൈനിക് സ്കൂൾ... ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15
ആസ്സാമിലെ ഗോൽപാറ സൈനിക് സ്കൂളിൽ അധ്യാപക- അനധ്യാപക തസ്തികകളിൽ ഒഴിവുകൾ. 17 ഒഴിവുകളാണ് ആകെയുള്ളത്. റെഗുലർ/ കരാർ നിയമനമായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15.
ടി ജി ഡി (ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്), മെഡിക്കൽ ഓഫീസർ, സ്കൂൾ കൗൺസിലർ, ബാൻഡ് മാസ്റ്റർ, എൽ ഡി സി, മേട്രൺ, വാർഡ് ബോയ്, ലാബ് അസിസ്റ്റന്റ്, നഴ്സിംഗ് സിസ്റ്റർ (ഫിമെയിൽ), പി ഇ എം/ പി ഡി ഐ കം മേട്രൺ (ഫിമെയിൽ) എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.sainikschoolgoalpara.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha