മാനേജ്മന്റ് ട്രെയിനി ആവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അവസരങ്ങളുമായി OPTCL
ഒഡിഷ പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ മാനേജ്മന്റ് ട്രെയിനി (ഇലക്ട്രിക്കൽ) ഒഴിവുകൾ. 30 ഒഴിവുകളാണ് ആകെയുള്ളത്. GATE 2022 മുഖേനയാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30.
60% മാർക്കോടെ എലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം, അല്ലെങ്കിൽ 50% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ സെക്ഷൻ എ ആൻഡ് ബി ജയമാണ് വിദ്യാഭ്യാസ യോഗ്യത. 21 മുതൽ 32 വയസ്സുവരെയാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾക്കായി www.optcl.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha