ബിരുദധാരികളാണോ നിങ്ങൾ? ജോലി തേടുകയാണോ? എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം....അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷൻ റിസേർച്ചിൽ ഒഴിവുകൾ. 67 ഒഴിവുകളാണ് ആകെയുള്ളത്. കരാർ നിയമനപ്രകാരമാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെയാണ്.
51 ഒഴിവുകളുമായി പ്രൊജക്റ്റ് സയന്റിസ്റ് I, II, III. 4 ഒഴിവുകളുമായിപ്രൊജക്റ്റ് സയന്റിഫിക് അസിസ്റ്റന്റ്, 2 ഒഴിവുകളുമായി ഓഫീസർ-എഫ് ആൻഡ് എ/ പി ആൻഡ് എസ്, 10 ഒഴിവുകളുമായി എക്സികുട്ടീവ് അസിസ്റ്റന്റ്-അഡ്മിൻ/ എഫ് ആൻഡ് എ/ പി ആൻഡ് എസ്. ബിരുദം അല്ലെങ്കിൽ പി ജിയാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.ncpor.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha