Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

കാനഡയിൽ പോകാൻ IELTS വേണ്ട, മികച്ച യൂണിവേഴ്സിറ്റികളിൽ പഠന സൗകര്യം,പഠിച്ചിറങ്ങിയാൽ ജോലി ഉറപ്പ്, പഠിച്ചിറങ്ങിയാലും എട്ടുവർഷം കൂടി താമസിക്കാൻ വിസ..ഇനി എന്തിന് മടിച്ചു നിൽക്കണം ?

11 AUGUST 2022 05:21 PM IST
മലയാളി വാര്‍ത്ത

ഏതെങ്കിലും ഒരു വിദേശ രാജ്യത്തു ജോലി നേടണം എന്നത് ഒരു ശരാശരി ഇന്ത്യാക്കാരന്റെ സ്വപ്നമാണ് . പഠനത്തിനായി വിദേശത്തു പോയി അവിടെ താമസമുറപ്പിക്കുന്നവരും ഉണ്ട് .

പഠനം കഴിഞ്ഞാലും എട്ടുവർഷം കൂടി താമസിക്കാൻ വിസ ലഭിക്കുന്നതും ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ സാദ്ധ്യതയുമാണ് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയുടെ പ്രധാന ആകർഷണം. അതിനാൽ ഇവിടെ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുതലാണ്.

* രാഷ്ട്രീയ സ്ഥിരത, ശക്തമായ സാമ്പത്തിക അടിത്തറ

* വിദ്യാഭ്യാസ ഔന്നത്യം, കുറഞ്ഞ ചെലവിൽ ആരോഗ്യ രക്ഷ

* മിതമായ കോഴ്‌സ് ഫീസ്,നിരവധി സ്‌കോളർഷിപ്പുകൾ

* വേതനത്തോടു കൂടിയ ഇന്റേണ്‍ഷിപ്പ്

* പഠനാനന്തരം പോസ്റ്റ് സ്റ്റഡിവർക്ക് പെർമിറ്റ്

* പെര്‍മനന്റ് റെസിഡന്‍സി സാധ്യതകൾ എന്നിവയെല്ലാം കാനഡയ്ക്ക് അനുകൂലമായ അന്തരീക്ഷം നൽകുന്നുണ്ട്


കാനഡയില്‍ രണ്ട് രീതിയില്‍ എത്താം. ഉപരിപഠനത്തിനായും കാനഡ ഇമിഗ്രേഷന്‍ വഴി തൊഴിലിനായും. കാനഡയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി തൊഴില്‍ കണ്ടെത്തുന്നതാണ് കാനഡ ഇമിഗ്രേഷനേക്കാള്‍എളുപ്പം. ചിലപ്പോള്‍ കാനഡ ഇമിഗ്രേഷന് കൂടുതല്‍ സമയമെടുക്കും. കാനഡ ഇമിഗ്രേഷനു സ്‌കില്‍ വികസനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് കാനഡയില്‍ അവസരങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാനഡയില്‍ മികച്ച സര്‍വ്വകലാശാലകളും കോളേജുകളും സ്‌കില്‍ വികസന കേന്ദ്രങ്ങളുമുണ്ട്.

ഇനി പലർക്കും IELTS ഒരു ബാലികേറാമല ആകാറുണ്ട് . അങ്ങനെ ഉള്ളവർക്ക് കാനഡയില്‍ IELTS ഇല്ലാത്ത അണ്ടര്‍ ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ്, മാസ്റ്റേഴ്‌സ്, പി.എച്ച്ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ് .

കാനഡയിലെ നൂറോളം സര്‍വ്വകലാശാലകളില്‍ അയ്യായിരത്തിലധികം കോഴ്‌സുകളുണ്ട്. കനേഡിയന്‍ ഗവണ്‍മെന്റിന്റെയും പബ്ലിക് യൂണിവേഴ്‌സിറ്റികളുടെയും സ്‌കോളര്‍ഷിപ്പും ലഭിയ്ക്കും.

ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവര്‍ക്കു സര്‍വ്വകലാശാല നല്‍കുന്ന ഇംഗ്ലീഷ് എഡ്യുക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് മതിയാകും. IELTS നു പകരം മറ്റ് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളായ TOEFL, TESOL മുതലായവയും അംഗീകൃതമാണ്.


IELTS ഇല്ലാതെ കാനഡയിൽ പഠിക്കാനുള്ള സർവ്വകലാശാലകളുടെ ഒരു ലിസ്റ്റ് ചുവടെയുണ്ട്:

ബ്രോക്ക് യൂണിവേഴ്സിറ്റി 

കാർലെൻ യൂണിവേഴ്സിറ്റി

വിന്നിപെഗ് സർവകലാശാല

കോൺകോർഡിയ സർവകലാശാല

സസ്‌കാച്ചെവൻ സർവകലാശാല

മെമ്മോറിയൽ സർവകലാശാല

അൽഗോമ സർവകലാശാല

ബ്രാൻഡൻ സർവകലാശാല

ഗുൽഫ് സർവകലാശാല

മക്ഗിൽ സർവകലാശാല

മെമ്മോറിയൽ യൂണിവേഴ്സിറ്റി ഓഫ് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ

ഒക്കാനാൻ കോളേജ്

സെനെക കോളേജ്.

എന്നിവിടങ്ങളില്‍ IELTS ആവശ്യമില്ല. കാനഡയില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കു കാനഡയിലെ ESL ( English as second language ) പ്രോഗ്രാം ആറു മാസംകൊണ്ട് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനു ചേരാം.

ഒട്ടാവ, വാനിയര്‍, കൊണ്‍കോര്‍ഡിയ, മോണ്‍ട്രിയല്‍, ആല്‍ബെര്‍ട്ട, സസ്‌കാഷെന്‍ സര്‍വ്വകലാശാലകളില്‍ ഗ്രാഡുവേറ്റ് സ്‌കോളര്‍ഷിപ്പുകളുണ്ട്.

കാനഡ ഇമിഗ്രേഷന്‍ അനുവദിച്ചാല്‍ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ കണ്ടെത്താനും പെര്‍മനെന്റ് റെസിഡന്‍സിക്കും അവസരങ്ങള്‍ ഉണ്ട് . സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ ഡിപ്ലോമ, ഐ.ടി. സര്‍ട്ടിഫിക്കറ്റ്, സ്‌കില്‍ വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും എന്‍ജിനിയറിങ്, അക്കൗണ്ടിങ്, ഹോസ്പിറ്റാലിറ്റി, വെറ്ററിനറി , ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും.

പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലധികം പേരാണ് ഇന്റര്‍നാഷണല്‍ പെര്‍മനെന്റ് റെസിഡന്‍സി വിസ പ്രോസസ്സിങ്ങിലൂടെ കാനഡയിലെത്തുന്നത്. 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബിരുദം / ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍, സ്‌കില്‍ വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്കും മികച്ച ഇംഗ്ലീഷ് പ്രാവീണ്യമുണ്ടെങ്കില്‍ കാനഡ ഇമിഗ്രേഷന് അപേക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ  (35 minutes ago)

ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു...  (39 minutes ago)

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'  (42 minutes ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്: ദേശീയ യുവജന ദിനം സംസ്  (45 minutes ago)

വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍: കുട്ടികളെ നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്  (48 minutes ago)

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായപരിധിയില്ല: ചെറിയാൻ ഫിലിപ്പ്  (58 minutes ago)

ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജ  (1 hour ago)

പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി!!!!  (1 hour ago)

പ്രധാനമന്ത്രി പുതിയ വിലാസത്തിലേക്ക്  (1 hour ago)

127 ദിവസം നീണ്ടു തിന്ന ചിത്രീകരണം; വൻ താരനിര; ആട്- 3 ഫുൾ പായ്ക്കപ്പ്!!  (1 hour ago)

CRIME 18 കാരനായ പ്രതി അറസ്റ്റിൽ  (2 hours ago)

RAILWAY STATION രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി  (2 hours ago)

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (2 hours ago)

ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപ്പെട്ടു പോകും: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു  (2 hours ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്  (2 hours ago)

Malayali Vartha Recommends