Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

വിദേശ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്ത...യു എ ഇ വിസ നിയമങ്ങൾ മാറുന്നു; അതോടോപ്പോം പുതിയ തൊഴിലവസരങ്ങളും...സൗദി അറേബ്യയിലും തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നു...ഇത് പൊളിക്കും..

13 AUGUST 2022 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ജോലി, നിക്ഷേപം, സംരംഭകത്വം, വിദ്യാഭ്യാസം, ജീവിതം എന്നിവയ്‌ക്ക് കൂടുതൽ അനുയോജ്യമായ സ്ഥലമായി മാറുന്നതിന്റെ ഭാഗമായി യു.എ.ഇ യിൽ പുതിയ വിസ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. എൻട്രി വിസകളും റസിഡൻസ് പെർമിറ്റുകളും പുതുക്കുകയും, ഗോൾഡൻ വിസ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. വിപുലീകരിച്ച ഗോൾഡൻ വിസ സ്കീം, അഞ്ച് വർഷത്തെ പുതിയ ഗ്രീൻ റെസിഡൻസി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, ജോബ് ഹണ്ടിംഗ് എൻട്രി പെർമിറ്റുകൾ എന്നിവയെല്ലാം അടുത്ത മാസം യുഎയിൽ (UAE) പ്രാബല്യത്തിൽ വരികയാണ്.

പുതിയ വിസാ മാറ്റങ്ങളെക്കുറിച്ച് വിശമായി മനസിലാക്കാം;

തൊഴിൽ വിസ (Job visa): തൊഴിൽ വിസക്ക് ഒരു സ്പോൺസറുടെയോ ആതിഥേയന്റെയോ ആവശ്യമില്ല. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടിയവർക്കോ തത്തുല്യരായ ബിരുദധാരികൾക്കോ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ നൈപുണ്യ ശേഷി പട്ടികയിൽ പെട്ടവർക്കോ ഈ വിസ ലഭിക്കും.

താത്കാലിക തൊഴിൽ വിസ (Temporary work visa): പ്രൊബേഷൻ അല്ലെങ്കിൽ പ്രോജക്ട് അധിഷ്ഠിത ജോലി പോലെയുള്ള താൽകാലിക തൊഴിലിനായി എത്തേണ്ടവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ താൽകാലിക തൊഴിൽ കരാറും തൊഴിലുടമയിൽ നിന്നുള്ള ഒരു കത്തും അതോടൊപ്പം ഫിറ്റ്നസ് തെളിവും സമർപ്പിക്കണം.

പഠനത്തിനും പരിശീലനത്തിനുമുള്ള വിസ (Visa for study/training) നൽകുന്നത് വിവിധ പഠന കോഴ്സുകൾ, പരിശീലനങ്ങൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിലൊക്കെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കാണ് . പൊതു-സ്വകാര്യ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഗവേഷണ സ്ഥാപനങ്ങൾക്കും ഈ വിസ സ്പോൺസർ ചെയ്യാം.

മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ (Multi-entry tourist visa): അഞ്ച് വർഷത്തെ പുതിയ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല. ഈ വിസ ഉള്ളവർക്ക് 90 ദിവസം വരെ യുഎഇയിൽ താമസിക്കാം. 90 ദിവസത്തേക്ക് കൂടി ഈ വിസയുടെ കാലാവധി നീട്ടുകയും ചെയ്യാം. എന്നുവെച്ചാൽ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ വരുന്ന ഒരാൾക്ക് പരമാവധി 180 ദിവസം യുഎയിൽ താമസിക്കാം.വിസക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള ആറ് മാസത്തിനുള്ളിൽ അപേക്ഷകന് 4,000 ഡോളർ ഏകദേശം 3 ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കടുത്ത് ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം

 

 

ബിസിനസ് വിസ (Business visa): നിക്ഷേപകർക്കും സംരംഭകർക്കും ഈ വിസയ്ക്ക് അപേക്ഷിക്കാം. സ്പോൺസറുടെടോ ആതിഥേയന്റെയോ ആവശ്യമില്ല.

അടുത്തത് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാനുള്ള വിസ (Visa to visit relatives/friends): യുഎഇ പൗരന്റെയോ രാജ്യത്തെ താമസക്കാരന്റെയോ ബന്ധുക്കളോ സുഹൃത്തുക്കളോ ആയവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ഈ വിസ ലഭിക്കാനും സ്പോൺസറുടെടോ ആതിഥേയന്റെയോ ആവശ്യമില്ല.

ഫാമിലി വിസ (Family visa): 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ മാതാപിതാക്കൾക്ക് ഇതുവരെ സ്പോൺസർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ മാറ്റങ്ങൾ നടപ്പിലാകുമ്പോൾ, 25 വയസ്സ് വരെയുള്ള ആൺമക്കളെ സ്പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും. പുതിയ വിസാ നിയമം അനുസരിച്ച്, അവിവാഹിതരായ പെൺമക്കളെ അനിശ്ചിതകാലത്തേക്ക് സ്പോൺസർ ചെയ്യാം.

ഗ്രീൻ വിസ (Green visa): ഒരു സ്പോൺസറുടെയോ തൊഴിലുടമയുടെയോ സാക്ഷ്യപത്രം ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാൻ അനുവദിക്കുന്നതാണ് അഞ്ച് വർഷത്തെ ഗ്രീന്‍ വിസ. വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സ്വയം തൊഴിൽ ദാതാക്കൾ, ഫ്രീലാൻസർമാർ തുടങ്ങിയവർക്കെല്ലാം ഈ വിസ ലഭിക്കും. ഒരു ബാച്ചിലേഴ്സ് ബിരുദം, അല്ലെങ്കിൽ തത്തുല്യ യോഗ്യത, കുറഞ്ഞത് 15,000 ദിർഹം ശമ്പളം എന്നിവയും ഉണ്ടായിരിക്കണം

ഗോൾഡൻ വിസകൾ (Golden Visas): ദീർഘകാലത്തേക്ക് രാജ്യത്തെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രൊഫഷണലുകൾക്കും നിക്ഷേപകർക്കുമായാണ് യുഎഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പ്, ശാസ്ത്രജ്ഞർ, അസാധാരണ പ്രതിഭ, വിദഗ്ധ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള ഗോൾഡൻ വിസകള്‍ ലഭ്യമാണ്.

ഗോൾഡൻ വിസക്കായി അപേക്ഷിക്കാവുന്നവർ ആരൊക്കെ ആണെന്ന് നോക്കാം;

റിയൽ എസ്റ്റേറ്റ് (Real estate): വിസയ്ക്ക് യോഗ്യത നേടുന്നതിന് റിയൽ എസ്റ്റേറ്റിൽ കുറഞ്ഞത് 2 ദശലക്ഷം ദിർഹം നിക്ഷേപം ആവശ്യമാണ്. മോർട്ട്ഗേജ്, ഓഫ് പ്ലാൻ പ്രോപ്പർട്ടികൾ എന്നിങ്ങനെയുള്ള വസ്തു വാങ്ങുന്ന നിക്ഷേപകർക്ക് അവരുടെ മൊത്തം നിക്ഷേപം 2 ദശലക്ഷം ദിർഹമോ അതിൽ കൂടുതലോ ആണെങ്കിൽ വിസ ലഭിക്കും.

സ്റ്റാർട്ടപ്പുകൾ (Startups): സംരംഭകർക്ക് യുഎഇയിൽ ഇപ്പോൾ മൂന്ന് തരത്തിൽ ഗോൾഡൻ വിസ ലഭിക്കും. (1) സ്റ്റാർട്ടപ്പ് യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ (2) സ്റ്റാർട്ടപ്പ് എസ്എംഇയുടെ കീഴിലാണെങ്കിൽ (3) വാർഷിക വരുമാനം 1 ദശലക്ഷം ദിർഹമോ അതിൽ കൂടുതലോ ആണെങ്കിൽ.

ശാസ്ത്രജ്ഞർ (Scientists): എമിറേറ്റ്‌സ് സയൻസ് കൗൺസിലിന്റെ ശുപാർശ, ലൈഫ് സയൻസ്, നാച്ചുറൽ സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ് എന്നിവയിൽ ഏതെങ്കിലും ഉന്നത സർവകലാശാലയിൽ നിന്നുള്ള പിഎച്ച്ഡി, അല്ലെങ്കിൽ ബിരുദാനന്തര ബിരുദം എന്നിവ ഉണ്ടെങ്കിലോ തങ്ങളുടെ പ്രവർത്തന മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച ആളുകൾക്കോ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

അസാധാരണ പ്രതിഭ (Exceptional talent): കല, സംസ്‌കാരം, ഡിജിറ്റൽ ടെക്‌നോളജി, കായികം, കണ്ടുപിടിത്തങ്ങൾ, ആരോഗ്യം, നിയമം എന്നീ മേഖലകളിൽ അസാധാരണ കഴിവു തെളിയിച്ചവർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. അവർക്ക് ബന്ധപ്പെട്ട സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ശുപാർശ കത്തോ അംഗീകാരമോ ആവശ്യമാണ്.

വിദഗ്ധ തൊഴിലാളികൾ (Skilled workers): അപേക്ഷകന് ബാച്ചിലേഴ്സ് ബിരുദം, സാധുതയുള്ള തൊഴിൽ കരാർ എന്നിവ ഉണ്ടായിരിക്കണം. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നിർവചിച്ചിരിക്കുന്ന തൊഴിൽ തലത്തിൽ പെടുന്നവർ ആയിരിക്കണം. പ്രതിമാസം കുറഞ്ഞത് 30,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം.

വിദ്യാർത്ഥികൾ (Students): യുഎഇ സെക്കൻഡറി സ്‌കൂളുകളിലും സർവ്വകലാശാലകളിലും ഉയർന്ന സ്‌കോറുകൾ നേടിയ, അല്ലെങ്കിൽ ലോകമെമ്പാടുമുള്ള മികച്ച 100 യൂണിവേഴ്‌സിറ്റികളിൽ ഉൾപ്പെടുന്ന, അസാധാരണ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

അതേസമയം സൗദി അറേബ്യയിലും തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നുണ്ട്. തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽകുന്ന രീതിയിൽ ആണ് നിലവിലെ തൊഴിൽ നിയമം സൗദി പരിഷ്‌ക്കരിച്ചത് . രാജ്യത്തെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയെന്ന വിഷൻ 2030 ന്റെ ഭാഗമായുള്ള പദ്ധതികൾ പ്രകാരമാണ് പുതിയ നടപടി. ചുരുക്കിപ്പറഞ്ഞാൽ വിദേശ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്തകളാണ് ഇപ്പോൾ ഗൾഫ് നാടുകളിൽ നിന്നും ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ദിവസത്തിനുള്ളിൽ രാഹുലിന്റെ അറസ്റ്റ്..?! പ്ലാനിംഗ് AKG സെന്ററിൽ നിന്ന് ക്രൈം ബ്രാഞ്ച് തൂങ്ങും..?!  (1 hour ago)

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (1 hour ago)

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!  (5 hours ago)

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (6 hours ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (6 hours ago)

പുരോഗമിക്കുന്നു.  (7 hours ago)

കോൺഗ്രസിൽ കലഹം;  (7 hours ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (7 hours ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (8 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (8 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (8 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (9 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (9 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (9 hours ago)

പിഴ നൽകി നടി നവ്യ നായർ  (9 hours ago)

Malayali Vartha Recommends