Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഡൽഹി സർക്കാരിനു കീഴിൽ ഇനി നിങ്ങൾക്കും ജോലി ചെയ്യാം... വിവിധ വകുപ്പുകളിലായി ഒട്ടേറെ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...

14 AUGUST 2022 10:49 AM IST
മലയാളി വാര്‍ത്ത

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്കായി അപേക്ഷകൾ ക്ഷണിച്ചു. ആകെ 547ഒഴിവുകളാണ് ഉള്ളത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒാഗസ്റ്റ് 27.

മാനേജർ (അക്കൗണ്ട്സ്), ഡപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്), ജൂനിയർ ലേബർ വെൽഫെയർ ഇൻസ്പെക്ടർ, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, സ്റ്റോർ അറ്റൻഡന്റ്, അക്കൗണ്ടന്റ്, ടെയ്‌ലർ മാസ്റ്റർ, പബ്ലിക്കേഷൻ അസിസ്റ്റന്റ്, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ), പിജിടി (മ്യൂസിക്, ഫൈൻ ആർട്സ്/ പെയിന്റിങ്, ഉറുദു, ഹോർട്ടികൾചർ, സൈക്കോളജി, കംപ്യൂട്ടർ സയൻസ്, പഞ്ചാബി, സാൻസ്ക്രിട്, ഇംഗ്ലിഷ്, ഇവിജിസി) എന്നി വകുപ്പുകളിലായിട്ടാണ് അവസരം.


364 ഒഴിവുകളുമായി ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ–സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദം, ബിഎഡ് (സ്പെഷൽ എജ്യുക്കേഷൻ) അല്ലെങ്കിൽ ബിഎഡ്, സ്പെഷൽ എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷൽ എജ്യുക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് പ്രഫഷനൽ ഡിപ്ലോമ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഒാഫ് ഇന്ത്യ അംഗീകരിച്ച മറ്റ് തത്തുല്യ യോഗ്യത. സിടിഇടി. പ്രായം 30 വയസ്സ് കവിയരുത്. പ്രതിമാസം 9,300–34,800+ഗ്രേഡ് പേ 4600 രൂപയാണ് ശമ്പളം.

∙54 ഒഴിവുകളുമായി എജ്യുക്കേഷനൽ ആൻഡ് വൊക്കേഷനൽ ഗൈഡൻസ് കൗൺസലർ. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സൈക്കോളജിയിൽ പിജി, ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിൽ ഡിപ്ലോമ. പ്രായം 30 വയസ്സ് കവിയരുത്. പ്രതിമാസം 9,300–34,800+ഗ്രേഡ് പേ 4800 രൂപയാണ് ശമ്പളം.

27 ഒഴിവുകളുമായി പിജിടി–ഇംഗ്ലിഷ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഇംഗ്ലിഷിൽ പിജി, ട്രെയിനിങ്/എജ്യുക്കേഷനിൽ ബിരുദം/ഡിപ്ലോമ (അർഹർക്ക് ഇളവ്). പ്രായം 30 കവിയരുത്. പ്രതിമാസം 9,300–34,800+ഗ്രേഡ് പേ 4800 ആണ് ശമ്പളം.

 

 

21 ഒഴിവുകളുമായി പിജിടി സാൻസ്ക്രിട്. സ്ത്രീകൾക്കാണ് അവസരം. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിജി/തത്തുല്യം, ട്രെയിനിങ്/എജ്യുക്കേഷനിൽ ബിരുദം/ഡിപ്ലോമ (അർഹർക്ക് ഇളവ്). പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. പ്രതിമാസം 9,300–34,800+ഗ്രേഡ് പേ 4800 ആണ് ശമ്പളം.

19 ഒഴിവുകളുമായി പിജിടി കംപ്യൂട്ടർ സയൻസ്. സ്ത്രീകൾക്കാണ് അവസരം. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി/ബിടെക് (സിഎസ്/ഐടി), പിജിഡിസിഎ/ ബി/സി ലെവൽ ഡിപ്ലോമ (DOEACC), ഒരു വർഷ അധ്യാപന പരിചയം അല്ലെങ്കിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംസിഎ, ഒരു വർഷ അധ്യാപന പരിചയം അല്ലെങ്കിൽ മാസ്റ്റർ ഒാഫ് എൻജിനീയറിങ്/എംടെക് (സിഎസ്/ഐടി) പ്രായം 30 വയസ്സ് കവിയരുത്. പ്രതിമാസം 9,300–34,800+ഗ്രേഡ് പേ 4800 രൂപയാണ് ശമ്പളം.

18 ഒഴിവുകളുമായി ഡപ്യൂട്ടി മാനേജർ–അക്കൗണ്ട്സ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത രണ്ടാം ക്ലാസോടെ എംകോം/ഒന്നാം ക്ലാസോടെ ബികോം, 2 വർഷ പരിചയം ഉണ്ടായിരിക്കണം. പ്രായം 35ൽ താഴെയായിരിക്കണം. പ്രതിമാസം 9,300–34,800+ഗ്രേഡ് പേ 4600 രൂപയാണ് ശമ്പളം.

അപേക്ഷ ഫീസ് 100 രൂപയാണ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾക്കു ഫീസില്ല. എസ്‌ബിഐ ഇ-പേ മുഖേന ഫീസ് അടയ്‌ക്കാം.

കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ, സ്‌കിൽ ടെസ്‌റ്റ്/ശാരീരികക്ഷമത പരീക്ഷ/ഡ്രൈവിങ് ടെസ്റ്റ് (ബാധകമായവർ) എന്നിവ മുഖേനയായിരിക്കും തിരഞ്ഞെടുക്കുന്നത്. ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം. കൂടുതൽ വിവരങ്ങൾ അറിയുവാൻ https://dsssb.delhi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (4 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (5 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (5 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (5 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (5 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (5 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (5 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (6 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (6 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (7 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (7 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends