കേരളത്തിൽ സർക്കാർ ജോലി അവസരങ്ങൾ...കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...
ഇടുക്കിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ്, സ്കിൽഡ് സപ്പോർട്ടിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. രണ്ടു പോസ്റ്റിലേയ്ക്കും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത് .അപേക്ഷകർക്ക് 16-08-2022 നു 35 വയസ്സ് കഴിയരുത് . ഓഫ്ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. 500 രൂപയാണ് അപേക്ഷ ഫീസ് , ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അടയ്ക്കണം. എസ്സി/എസ്ടി, വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.
അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുവാൻ ആദ്യം, ഔദ്യോഗിക വെബ്സൈറ്റ് kvkidukki.org സന്ദർശിക്കുക. ഔദ്യോഗിക വെബ്സൈറ്റിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്ന് സബ്ജക്റ്റ് സ്പെഷ്യലിസ്റ്റ് ജോലികൾക്കുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. നോട്ടിഫിക്കേഷൻ ലിങ്ക് https://kvkcard.org/Application%20form%20and%20information%20sheet.pd.
തെറ്റു കൂടാതെ അപേക്ഷാ ഫോം പൂരിപ്പിച്ച് , അപേക്ഷാ ഫീസ് അടയ്ക്കേണ്ടവർ 500 രൂപയുടെ dd എടുത്തതിനു ശേഷം അവസാന തീയതിക്ക് മുമ്പ് (16-ഓഗസ്റ്റ്-2022) സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകൾ സഹിതം The Chairperson, ICAR-Krishi Vigyan Kendra (Bss), Santhanpara, Idukki District-685619, Kerala. എന്ന വിലാസത്തിൽ അപേക്ഷാ ഫോം അയയ്ക്കണം. ഭാവി റഫറൻസിനായി അപേക്ഷാ ഫോം നമ്പർ/കൊറിയർ അക്നോളജ്മെന്റ് നമ്പർ എന്നിവ സൂക്ഷിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha