കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജിയുടെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ഒഴിവുകൾ...ഉടൻ അപേക്ഷിക്കൂ...
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജിയുടെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ഒഴിവുകൾ. ആകെ 3 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനമായിട്ടാണ് ജോലിയിലേക്ക് എടുക്കുന്നത്. അസിസ്റ്റന്റ്, ടെക്നിക്കൽ സ്റ്റാഫ് എന്നി തസ്തികകളിലേക്കാണ് ഒഴിവുകൾ. ഇന്റർവ്യൂ സെപ്റ്റംബർ 7-ന്.
അസിസ്റ്റന്റ് (സ്ടുടെന്റ്റ് ആക്ടിവിറ്റീസ് ആൻഡ് സ്പോർട്സ്) എന്ന തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ, ഒരു വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം, ഫൈൻ ആർട്സ്/ പെർഫോമിംഗ്/ വിഷ്വൽ ആർട്സ്/ വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം. 30 വയസ്സാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷകരുടെ പ്രായപരിധി. പ്രതിമാസ ശമ്പളം 20,000 രൂപ.
ടെക്‌നികൾ സ്റ്റാഫ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്ന തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഫിസിക്കൽ എഡ്യൂക്കേഷനിൽ സർട്ടിഫിക്കറ്റ് (ബിരുദം/ ഡിപ്ലോമക്കാരെയും പരിഗണിക്കും), കോച്ചിങ്/ ഫിസിക്കൽ ട്രെയ്നർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതേപോലെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സാണ് പ്രായപരിധി. പ്രതിമാസ ശമ്പളം 20,000 രൂപയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടി കാലിക്കറ്റ് അല്ലെങ്കിൽ എൻഐടിസി), മുമ്പ് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് കാലിക്കറ്റ്, ഒരു പൊതു സാങ്കേതിക സർവ്വകലാശാലയും ഇന്ത്യൻ പാർലമെന്റ് പാസാക്കിയ എൻഐടി ആക്റ്റ് ഭരിക്കുന്ന ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനവുമാണ്.1961-ൽ സ്ഥാപിതമായ ഇത് 2002 വരെ കാലിക്കറ്റ് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (CREC) എന്നറിയപ്പെട്ടിരുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകളിൽ ഒന്നാണിത്. NIT കാലിക്കറ്റിന്റെ കാമ്പസിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ ഹോസ്റ്റ് ചെയ്യുന്നു, കൂടാതെ ഒരു പ്രത്യേക നാനോ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റുമുണ്ട്.
https://www.facebook.com/Malayalivartha