Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എന്താണ് ഗ്രീൻ വിസ...എങ്ങനെ അപേക്ഷിക്കാം...അറിയേണ്ടതെല്ലാം...ഇത് മുഴുവൻ വായിക്കു...

01 SEPTEMBER 2022 05:40 PM IST
മലയാളി വാര്‍ത്ത

ജനപ്രീതി നേടിയ ഗോള്‍ഡന്‍ വിസയ്ക്കും അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്കും ശേഷം അഞ്ച് വര്‍ഷത്തെ സാധുതയുള്ള ഗ്രീന്‍ വിസ അടുത്തിടെയാണ് യു എ ഇ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഗ്രീന്‍ വിസ ഒരു റസിഡന്റ് വിസയാണ്. അത് വിസ ഉടമയെ അഞ്ച് വര്‍ഷത്തേക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കുന്നു. എന്തിനാണ് പുതിയ വിസ എന്ന് പരിശോധിക്കാം.

സ്‌പോണ്‍സറോ തൊഴിലുടമയോ ആവശ്യമില്ലാതെ അഞ്ചുവര്‍ഷം വരെ യു എ ഇയില്‍ ജോലി ചെയ്യാനും താമസിക്കാനും അനുമതി നല്‍കുന്നുവെന്നതാണ് ഗ്രീന്‍ വിസയുടെ ഏറ്റവും പ്രധാന ആകര്‍ഷണീയത. വിസ ലഭിക്കുന്നവര്‍ക്കു സ്വയം സ്‌പോണ്‍സര്‍ ചെയ്യാം.

യു എ ഇയിലെ മൊത്തം ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളാണ്. ഗ്രീന്‍ വിസ ഉണ്ടെങ്കിൽ പ്രവാസികള്‍ക്ക് യു എ ഇയില്‍ താമസിക്കാനും ജോലി ചെയ്യാനും എളുപ്പമാക്കും.
ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെയും സംരഭകരെയും ഉന്നത വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്നതിനായി യു എ ഇ നിരവധി വിസ, എന്‍ട്രി പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട് ..ഇതിന്റെ തുടര്‍ച്ചയാണു ഗ്രീന്‍ വിസ.

വിസ ഉടമകള്‍ക്കു 18 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാം. അവിവാഹിതരായ പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനു പ്രായപരിധിയില്ല. എല്ലാ സാഹചര്യത്തിലും കുടുംബത്തിന്റെ വിസയുടെ സാധുതയും കാലാവധിയും ഗ്രീന്‍വിസ ഉടമയുടെ വിസയുമായി സമന്വയിപ്പിക്കും. വിസ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തശേഷം ആറു മാസം വരെ യു എ ഇയില്‍ താമസിക്കാം.

ബാച്ചിലേഴ്‌സ് ബിരുദവും കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും സ്വന്തം പേരില്‍ ഒരു തൊഴില്‍ കരാറും ഉള്ള മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണ്ണയിക്കുന്ന ആദ്യത്തെ മൂന്ന് തൊഴില്‍ തലങ്ങളില്‍ വരുന്നവർ ഗ്രീൻ വിസയ്ക്ക് യോഗ്യരാണ്.

 

 

വിദഗ്‌ധ പ്രൊഫഷണലുകള്‍,ഫ്രീലാന്‍സര്‍മാരും സ്വയം തൊഴില്‍ ചെയ്യുന്നവരും,നിക്ഷേപകര്‍ അല്ലെങ്കില്‍ നിക്ഷേപത്തിൽ പങ്കാളികളായവർ എന്നിവർക്കെല്ലാം ഗ്രീൻ വിസയ്ക്ക് അപേക്ഷിക്കാം.

ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും മാനനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സ്വയം തൊഴില്‍/ഫ്രീലാന്‍സ് പെര്‍മിറ്റ് ഉണ്ടായിരിക്കണം . കഴിഞ്ഞ രണ്ടു വര്‍ഷത്തെ വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയരുത്. അല്ലെങ്കില്‍ അപേക്ഷകര്‍ക്കു യു എ ഇ താമസക്കാലത്ത് സാമ്പത്തിക ഭദ്രത തെളിയിക്കാൻ കഴിഞ്ഞാലും മതി.

ജോലിയില്‍നിന്നു വിരമിച്ചശേഷം യു എ ഇയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്കു വിധേയമായി അഞ്ച് വര്‍ഷ ഗ്രീന്‍ വിസ അനുവദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (14 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (17 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends