വിദേശ രാജ്യങ്ങളിൽ നഴ്സിങ് ലൈസന്‍സ് നേടാന്‍ പരിശീലനം ഒരുക്കി നോര്‍ക്ക റൂട്ട്സ്...കോഴ്സ് തുകയുടെ 75 ശതമാനം നോർക്ക റൂട്ട്സ് വഹിക്കും...അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 6...
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് ( NICE ACADEMY) മുഖേന നോര്‍ക്ക റൂട്ട്സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേശ നഴ്സിംഗ് മേഖലകളിൽ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്. ഇതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 6 വരെയാണ്.
HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിന് കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ NICE ACADEMY വഴിയാണ് പരിശീലനം.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിഎസ്സി നഴ്സിംഗും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. നഴ്സിംഗ് രംഗത്ത് കൂടുതൽ പ്രവർത്തി പരിചയം ഉള്ളവർക്കും നോർക്ക റൂട്ട്സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.
അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് പരിശീലനം. കോഴ്സ് തുകയുടെ 75 ശതമാനം നോർക്ക റൂട്ട്സ് വഹിക്കും. പട്ടിക ജാതി പട്ടിക വർഗ്ഗ ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്ക് പരിശീലനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800-425-3939 ൽ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾ അറിയാൻ www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ ഏറ്റെടുക്കാൻ ഇന്ത്യാ ഗവൺമെന്റ് അധികാരപ്പെടുത്തിയിട്ടുള്ള ഏക ഏജൻസിയാണ് നോർക്ക റൂട്ട്സ്.
https://www.facebook.com/Malayalivartha