Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആകർഷകമായ ശമ്പളത്തോടുകൂടി കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...ആയിരത്തിലേറെ ഒഴിവുകൾ...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

03 SEPTEMBER 2022 03:38 PM IST
മലയാളി വാര്‍ത്ത

സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി, ടെക്നിഷ്യൻ–എ തസ്തികകളിലേക്കു പ്രവേശനപരീക്ഷ നടത്തുന്നു. കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഡിആർഡിഒയുടെ കോർപറേറ്റ് സ്ഥാപനമാണ് ഇത്. ആകെ 1901 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23 വരെ. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിഷ്യൻ എന്നി തസ്തികകളായിട്ടാണ് ഒഴിവുകൾ.

1075 ഒഴിവുകളോടെ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സയൻസിൽ ഡിഗ്രി/എഐസിടിഇ അംഗീകൃത ഡിപ്ലോമ (ഓട്ടമൊബീൽ, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി, അഗ്രികൾചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്‌സ്, എംഎൽടി, ഫൊട്ടോഗ്രഫി, ഫിസിക്സ്, പ്രിന്റിങ് ടെക്നോളജി, സൈക്കോളജി, ടെക്സ്റ്റൈൽ, സുവോളജി) എന്നിവയാണ്.

ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 മുതൽ 28 വയസ്സ് വരെയാണ്. അർഹർക്ക് ഇളവ്. പ്രതിമാസം 35,400–1,12,400 രൂപവരെയാണ് ശമ്പളം. സ്ക്രീനിങ് ടെസ്റ്റിന്റെയും സിലക്‌ഷൻ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

∙826 ഒഴിവുകളോടെ ടെക്നിഷ്യൻ. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, ഐടിഐ യോഗ്യത (ഓട്ടമൊബീൽ, ബുക് ബൈൻഡർ, കാർപെന്റർ, സിഎൻസി ഓപ്പറേറ്റർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ–മെക്കാനിക്കൽ, ഡിടിപി ഓപ്പറേറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഗ്രൈൻഡർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മിൽ റൈറ്റ് മെക്കാനിക്, മോട്ടർ മെക്കാനിക്, പെയിന്റർ, ഫൊട്ടോഗ്രഫർ, റഫ്രിജറേഷൻ/എസി മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ടേണർ, വെൽഡർ) എന്നിവയാണ്.

ഇതിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 28 വയസ്സുവരെയാണ്. അർഹർക്ക് ഇളവ്. പ്രതിമാസം 19,900 മുതൽ 63,200 രൂപവരെയാണ് ശബളം. സിലക്‌ഷൻ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.drdo.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

 

സെന്റർ ഫോർ പേഴ്‌സണൽ ടാലന്റ് മാനേജ്‌മെന്റ് (CEPTAM) ഡിആർഡിഒയുടെ ഒരു കോർപ്പറേറ്റ് ബോഡിയാണ്, ഒരു സ്വതന്ത്ര ചെയർമാനും ഡയറക്ടറും അതിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡാണ്. ഡിആർഡിഒയുടെ ഡിആർടിസി കേഡർ (ടെക്‌നിക്കൽ സ്റ്റാഫ്) പരിപാലിക്കുന്നതിനായി 1995 നവംബറിൽ പേഴ്‌സണൽ അസസ്‌മെന്റ് സെന്റർ (പീസ്) ആയി സ്ഥാപിതമായ ഡിആർഡിഒയുടെ ഒരു പ്രധാന സംഘടനയാണിത്. ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, അലൈഡ് വിഭാഗത്തിലുള്ള നോൺ-ഗസറ്റഡ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റ്, ഡിആർടിസി ഓഫീസർമാരുടെയും സ്റ്റാഫിന്റെയും വിലയിരുത്തൽ, ഡിആർഡിഒയുടെ പരിശീലന നയം അനുസരിച്ച് ഈ കേഡർ വികസിപ്പിക്കുന്നതിനുള്ള പരിശീലനം എന്നിവ CEPTAM-നെ ചുമതലപ്പെടുത്തിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends