ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഫ്രാന്‍സ് സ്വാഗതം ചെയ്യുന്നു

യുണൈറ്റഡ് കിങ്‌ഡം, വിസ കാഷ് ബോണ്ട് പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് ഇന്ത്യയില്‍ ആശങ്ക പടര്‍ത്തുമ്പോള്‍, ഫ്രാന്‍സ് ആകട്ടെ ഇന്ത്യയെ ലക്ഷ്യമാക്കി, ഫ്രാന്‍സില്‍ ഉന്നത വിദ്യാഭ്യാസം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസാ ചട്ടങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ആ രാജ്യത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഉണ്ടാകുവാന്‍ ഇടയാക്കിയേക്കാവുന്ന ഒരു നടപടിടാണ് ഇത്.
ഫ്രാന്‍സും, യു.കെ യും തമ്മില്‍ മല്‍സരങ്ങളൊന്നും ഇല്ലെന്നും എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍തഥികള്‍ക്ക് ഫ്രാന്‍സില്‍ പഠിക്കുവാന്‍ അവസരം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ Francois Richier പറഞ്ഞു. പഠനകാലത്ത് അവിടെ താമസിക്കുമ്പോള്‍ മാത്രമല്ല,അതേതുടര്‍ന്നുള്ള പരിശീലനം അവരുടെ ജോലി എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന ഒരു Package ആണ് ഇതെന്നാണ് ഫ്രാന്‍സ് അവകാശപ്പെടുന്നത്.
ഫ്രാന്‍സുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ എന്നതിനാലാണ് ഫ്രാന്‍സ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അതിന്റെ അതിരുകള്‍ തുറക്കുന്നതത്രേ. ഫ്രഞ്ച് പ്രസിഡന്റ് Francois Hollande ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ , ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്ന കാര്യത്തില്‍ ചില നയങ്ങളും തീരുമാനങ്ങളുമൊക്കെ എടുത്തിരുന്നു. ഫ്രഞ്ച് എംബസിയും, അതിന്റെ കോര്‍പ്പറേറ്റ് പങ്കാളികളും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ ഉള്ള വര്‍ദ്ധന, ഒരു ഫ്രാന്‍സ്- ഇന്ത്യ നെറ്റ് വര്‍ക്ക് നിര്‍മ്മാണം എന്നിവയെല്ലാം അതിന്റെ ഉദ്ദേശ്യങ്ങളാണ്.
ഫ്രാന്‍സില്‍ പഠനം നടത്തിയിട്ടുള്ള പ്രത്യേകിച്ച് ഒരു ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ബിരുദം നേടിയിട്ടുള്ള എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും, ജൂലൈ 14 ന്റെ വിവരമനുസരിച്ച് , അവര്‍ ഒരു ടൂറിസ്റ്റ് വിസയ്‌ക്കോ, ബിസിനസ് വിസയ്‌ക്കോ ഫ്രാന്‍സിലേയ്‌ക്കുള്ള ഒരു സന്ദര്‍ശനത്തിനു വേണ്ടി ആഗ്രഹിച്ച് അപേക്ഷിച്ചാല്‍ അവര്‍ക്കു നല്‍കുന്ന വിസയ്‌ക്ക് നീണ്ട കാലത്തേയ്‌ക്ക് പ്രാബല്യം ഉണ്ടായിരിക്കും. ഫ്രാന്‍സിലെ പഠനം മാസ്റ്റേഴ്‌സ് ബിരുദത്തിനായോ, Ph.D ബിരുദത്തിനായോ ഉള്ളതായിരുന്നുവെങ്കില്‍ വിസയ്‌ക്ക് 5 വര്‍ഷം വരെ പ്രാബല്യമുണ്ടായിരിക്കും.
എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഈ പോളിസി ബാധകമാണോ എന്നു ചോദിച്ചതിന് എംബസി തലത്തില്‍ എടുത്ത ഈ തീരുമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുമാത്രം ബാധകമാണ് എന്നാണ് ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 2600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫ്രാന്‍സില്‍ ഉപരിപഠനത്തിന് ആഗ്രഹിച്ചത്, ഇത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ കണക്കില്‍ നിന്നും 50% കൂടുതലാണ്. 1998- ല്‍ 100 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഫ്രാന്‍സില്‍ ഉണ്ടായിരുന്നത്. എണ്ണം കൃത്യമായി വര്‍ദ്ധിച്ചുവരുക മാത്രമാണ് ചെയ്യുന്നത് എന്ന് അംബാസഡര്‍ പറഞ്ഞു.
മുന്‍പ് ഭാഷ ഒരു തടസ്സമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 700 കോഴ്‌സുകള്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ഇളവ് അനുവദിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ഫാക്കല്‍റ്റികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, വിസയ്‌ക്ക് അപേക്ഷിക്കുമ്പോള്‍ പ്രാമുഖ്യം കൊടുത്ത് നടപടികള്‍ എടുത്തു വരുന്നു. ഫ്രഞ്ച് ഉന്നതവിദ്യാഭ്യാസത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഗവണ്‍മെന്റിന്റെ ഏജന്‍സിയായ കാംപസ് ഫ്രാന്‍സ്, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്ത ധാരണയിലേര്‍പ്പെടുകയും, ഫ്രഞ്ച് സ്ഥാപനങ്ങളും അവരുടെ പൂര്‍വ്വകാല വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുമായി, ബന്ധപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൈമാറ്റം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു.
എംബസി ഇപ്പോള്‍ ഒരു 'ഫ്രാന്‍സ്- ഇന്ത്യ ജോബ് ഓപ്പര്‍ച്യൂനിറ്റീസ്' നെറ്റ് വര്‍ക്ക് സംഘടിപ്പിക്കുന്നുണ്ട്. ഇതു മുഖാന്തരം, ഇന്ത്യയിലുള്ള പ്രമുഖ ഫ്രഞ്ച് കമ്പനികളുടേയും, ഫ്രഞ്ച് കമ്പനികളുമായി പങ്കാളിത്തമുള്ള ഇന്ത്യന്‍ കമ്പനികളുടേയും HR മേധാവികളും ഫ്രഞ്ച് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍മാരും, ഒന്നിച്ചു വരുവാന്‍ ഇടയാകുന്നു. 'ഫ്രാന്‍സ് - ഇന്ത്യ ജോബ് ഓപ്പര്‍ച്യൂണിറ്റീസ്' നെറ്റ് വര്‍ക്ക്- ന്റെ പ്രധാന ലക്ഷ്യം ഫ്രാന്‍സില്‍ ഉന്നത വിദ്യാഭ്യാസം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി അവസരങ്ങള്‍ ഒരുക്കുക എന്നുള്ളതാണ്.
350 ല്‍ കൂടുതല്‍ ഫ്രഞ്ച് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ എല്ലാം കൂടിയുള്ള ഇന്ത്യയിലെ മൂലധന നിക്ഷേപം 18 ബില്യണ്‍ ഡോളറിലും അധികമാണ്. ഇന്ത്യയില്‍ മാത്രമായി 2,40,000 വിദഗ്‌ദ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇക്കൊല്ലവും ഫ്രഞ്ച് എംബസിയും അതിന്റെ കോര്‍പ്പറേറ്റ് പങ്കാളികളും ചേര്‍ന്ന് 235 ഇന്ത്യന്‍ വിദ്യാഭ്യാസ പ്രതിഭകള്‍ക്ക്, ഫ്രാന്‍സിലെ ഉപരിപഠനത്തിനായി സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിതരണം ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് 7.1 കോടി രൂപയാണ്.
https://www.facebook.com/Malayalivartha