ഈ വര്‍ഷത്തെ പ്ലസ് വണ്‍ അലോട്ട്മെന്റിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോള്‍ സ്ഥിരപ്രവേശനം നേടിയത് 1,21,049 പേര്‍...

ഈ വര്‍ഷത്തെ പ്ലസ് വണ്‍ അലോട്ട്മെന്റിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോള്‍ സ്ഥിരപ്രവേശനം നേടിയത് 1,21,049 പേര്‍. 94721 പേര്‍ താത്കാലിക അഡ്മിഷന്‍ നേടി. 2,41,104 പേര്‍ക്കാണ് മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ചത്.
മെരിറ്റ് ക്വാട്ടയിലെ 23,740 സീറ്റുകളില്‍ 26ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ പ്രവേശനം നടക്കും. അപേക്ഷകളിലെ ചെറിയ തിരുത്തലുകള്‍ കാരണമോ വെയിറ്റേജ്, ബോണസ് പോയിന്റ് പ്രശ്‌നങ്ങള്‍ കൊണ്ടോ നിരസിക്കപ്പെട്ട അപേക്ഷകളും മെരിറ്റ് സീറ്റ് ഒഴിഞ്ഞു കിടക്കാന്‍ കാരണമാണ്.
ജൂലായ് ഒന്നിനാണ് മൂന്നാം അലോട്ട്‌മെന്റ്. സ്പോര്‍ട്‌സ് ക്വാട്ടയിലും അനുവദിക്കപ്പെട്ട 4827 സീറ്റുകളില്‍ 1051 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്
https://www.facebook.com/Malayalivartha