സര്‍ക്കാര്‍, ഏയ്ഡഡ് സ്കൂളുകളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് ഇന്ന് സ്കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം...
സര്‍ക്കാര്‍, ഏയ്ഡഡ് സ്കൂളുകളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് ഇന്ന് സ്കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്.
ഉച്ചയ്ക്ക് 2 മുതല്‍ 31ന് വൈകിട്ട് നാല് വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം ഇന്ന് ഉച്ചയ്ക്ക് 1ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഇതുപ്രകാരം പ്രവേശനം നേടിയ ജില്ലയില്‍ തന്നെ മറ്റൊരു സ്കൂളിലേക്ക് മാറാനും അതേ സ്കൂളിലോ മറ്റൊരു സ്കൂളിലോ വിഷയ കോംബിനേഷന്‍ മാറ്റത്തിനും അപേക്ഷിക്കാവുന്നതാണ്. ഒന്നിലധികം സ്കൂളുകളിലേക്കും കോംബിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിക്കാനാകും.
ഒന്നാം ഓപ്ഷനില്‍ തന്നെ പ്രവേശനം നേടിയവര്‍ക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ ഭിന്നശേഷി വിഭാഗക്കാര്‍ക്കും സ്പോര്‍ട്സ്, മാനേജ്മെന്റ്, കമ്യൂണിറ്റി കോട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും ട്രാന്‍സ്ഫര്‍ അലോട്മെന്റിന് അപേക്ഷിക്കാനാവില്ല.
രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകളും മാനേജ്മെന്റ് ക്വാട്ടയില്‍ ശേഷിക്കുന്ന സീറ്റുകളും പുതിയതായി അനുവദിച്ച 97 ബാച്ചുകളും ചേര്‍ത്തുള്ള ഒഴിവുകളിലാകും അലോട്ട്്മെന്റ് നടത്തുക. അതിനുശേഷം ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവര്‍ക്കുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha